ICAI- CA സെപ്റ്റംബര്‍ 2025 പരീക്ഷകളുടെ തീയതികള്‍ പ്രസിദ്ധീകരിച്ചു

Representational Image | Photo: Freepik.com
Representational Image | Photo: Freepik.com

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) ICAI ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (CA) സെപ്റ്റംബര്‍ 2025 പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു.ഫൈനല്‍, ഇന്റര്‍മീഡിയറ്റ്, ഫൗണ്ടേഷന്‍ കോഴ്സുകള്‍ക്കായുള്ള തീയതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ICAI വെബ്‌സൈറ്റായ icai.org-ല്‍ തീയതി ഷീറ്റ് പരിശോധിക്കാവുന്നതാണ്.

പരീക്ഷാ തീയതികള്‍

  1. ഫൈനല്‍ കോഴ്സ് പരീക്ഷ: ഒന്നാം ഗ്രൂപ്പിനുള്ള പരീക്ഷകള്‍ 2025 സെപ്റ്റംബര്‍ 3, 6, 8 തീയതികളില്‍ നടക്കും. രണ്ടാം ഗ്രൂപ്പ് ഫൈനല്‍ കോഴ്സ് പരീക്ഷകള്‍ 2025 സെപ്റ്റംബര്‍ 10, 12, 14 തീയതികളില്‍ നടക്കും.
  2. ഇന്റര്‍മീഡിയറ്റ് കോഴ്സ് പരീക്ഷ: ഒന്നാം ഗ്രൂപ്പ് ഇന്റര്‍മീഡിയറ്റ് കോഴ്സ് പരീക്ഷകള്‍ 2025 സെപ്റ്റംബര്‍ 4, 7, 9 തീയതികളില്‍ നടക്കും. രണ്ടാം ഗ്രൂപ്പിനുള്ള പരീക്ഷകള്‍ 2025 സെപ്റ്റംബര്‍ 11, 13, 15 തീയതികളില്‍ നടക്കും.
  3. ഫൗണ്ടേഷന്‍ കോഴ്സ് പരീക്ഷ: ഫൗണ്ടേഷന്‍ കോഴ്സ് പരീക്ഷകള്‍ 2025 സെപ്റ്റംബര്‍ 16, 19, 20, 22 തീയതികളില്‍ നടക്കും.

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

  1. ഔദ്യോഗിക വെബ്‌സൈറ്റ്, icai.org സന്ദര്‍ശിക്കുക.
  2. 'Important Announcements' എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
  3. ഒരു പുതിയ പേജ് തുറക്കും.
  4. 'CA Examinations September 2025' എന്നതില്‍ ക്ലിക്ക് ചെയ്യുക.
  5. പരീക്ഷാ തീയതി ഷീറ്റ് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടും.
  6. ഭാവിയിലെ ഉപയോഗത്തിനായി പരീക്ഷാ തീയതി ഷീറ്റ് സേവ് ചെയ്യുക.

പരീക്ഷാ സമയം

  • ഫൗണ്ടേഷന്‍ പരീക്ഷകള്‍ പേപ്പര്‍ 1, 2 എന്നിവ് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും, പേപ്പര്‍ 3, 4 എന്നിവയ്ക്ക് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 4 മണി വരെയും നടക്കും.
  • എല്ലാ ഇന്റര്‍മീഡിയറ്റ് പരീക്ഷകളും ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും.
  • ഫൈനല്‍ കോഴ്സ് പരീക്ഷകള്‍- പേപ്പര്‍ 1 മുതല്‍ 5 വരെ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെയും, പേപ്പര്‍ 6 ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ മൊത്തം 4 മണിക്കൂറും നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ICAI- CA സെപ്റ്റംബര്‍ 2025 പരീക്ഷകള്‍ക്ക് 2025 ജൂലൈ 5 മുതല്‍ 2025 ജൂലൈ 18 വരെ അപേക്ഷിക്കാന്‍ കഴിയും.

Content Highlights: ICAI CA Sept 2025 Exam Dates Released