ബിറ്റ്‌സ് പിലാനി ഗോവ കാംപസില്‍ സമ്മര്‍ റിസര്‍ച്ച് പ്രോഗ്രാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് പദവിയുള്ള ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ്) പിലാനിയുടെ, കെ.കെ. ബിര്‍ള ഗോവ കാംപസ് സമ്മര്‍ റിസര്‍ച്ച് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, സയന്‍സ്, ഇക്കണോമിക്‌സ് ആന്‍ഡ് ഫൈനാന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് മേഖലകളിലെ മാസ്റ്റേഴ്‌സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്/ബാച്ച്ലേഴ്സ് വിദ്യാര്‍ഥികള്‍ക്ക് ഗോവ കാംപസിലെ ഫാക്കല്‍ട്ടികളുമൊത്ത് സമ്മര്‍ കാലയളവില്‍ രണ്ടുമാസം റിസര്‍ച്ച് പ്രോജക്ടുകളില്‍ പങ്കെടുക്കാനും കാംപസിലെ ശാസ്ത്രജ്ഞര്‍, എന്‍ജിനിയര്‍മാര്‍ എന്നിവരുമായി സംവദിക്കാനും അവസരമൊരുക്കും. സാമ്പത്തികസഹായം നല്‍കുന്നില്ല. ജൂണ്‍ ആദ്യവാരംമുതല്‍ ജൂലായ് നാലാംവാരംവരെയാണ് പ്രോഗ്രാം.
മേഖലകള്‍: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇക്കണോമിക്‌സ് ആന്‍ഡ് ഫൈനാന്‍സ്. യോഗ്യത: ഇന്ത്യയിലെയോ വിദേശത്തെയോ അംഗീകൃത സ്ഥാപനത്തില്‍ യു.ജി./പി.ജി. പ്രോഗ്രാമില്‍ പഠിക്കുന്നവരാകണം. നിശ്ചിത എന്‍ജിനിയറിങ്, സയന്‍സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, ഇക്കണോമിക്‌സ് ആന്‍ഡ് ഫൈനാന്‍സ്, അനുബന്ധ വിഷയങ്ങളിലായിരിക്കണം പഠനം. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ബിരുദം ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് എല്ലാതലത്തിലെയും കോഴ്‌സുകളുടെയും പരീക്ഷകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്/6.2 സി.ജി.പി.എ. ലഭിച്ചിരിക്കണം. കെ.വി.പി.വൈ./ഡി.എസ്.ടി. ഇന്‍സ്പയര്‍ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷ: www.bits-pilani.ac.in/goa/bgsrp/ വഴി മാര്‍ച്ച് 22-ന് വൈകീട്ട് ആറുവരെ നല്‍കാം. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കണം. പ്രസന്റേഷന്‍ നടത്തണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
Content Highlights: BITS Pilani Goa Summer Research Program 2025