3,000 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കനറാ ബാങ്ക്

അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് കനറാ ബാങ്ക്. 3,000 ഒഴിവുകളാണുള്ളത്. ശനിയാഴ്ച (സെപ്റ്റംബര്‍ 21) മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ നാലാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റില്‍ അപേക്ഷിക്കുന്നതിന് മുന്‍പ് www.nats.education.gov.in എന്ന അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവരാകണം. ഗവണ്‍മെന്റ് അംഗീകൃതമോ കേന്ദ്ര സര്‍ക്കാര്‍ അംഗീകൃതമായതോ ആയ സര്‍വകലാശാലയാകും പരിഗണിക്കുക.
അപേക്ഷകര്‍ 20-നും 28-നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബര്‍ 1 1996-നും സെപ്റ്റംബര്‍ 1 2004-നുമിടയില്‍ ജനിച്ചവരെ ആയിരിക്കും പരിഗണിക്കുക. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും.
Content Highlights: apprentice vacancies in canara bank