ബി.എസ്.എഫില്‍ 317 എസ്.ഐ., കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 14 വരെ

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്) വാട്ടര്‍ വിങ്ങിലേക്ക് ഗ്രൂപ്പ് ബി,സി ടെക്നിക്കല്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ (മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍,വര്‍ക്ക്ഷോപ്പ്), ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, വര്‍ക്ക്ഷോപ്പ്), കോണ്‍സ്റ്റബിള്‍ (ക്രൂ) തസ്തികകളിലായി ആകെ 317 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം.

ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യതകള്‍

  • സബ്-ഇന്‍സ്‌പെക്ടര്‍ (മാസ്റ്റര്‍): പ്ലസ്ടൂ അല്ലെങ്കില്‍ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്.
  •  
  • സബ്-ഇന്‍സ്‌പെക്ടര്‍ (എന്‍ജിന്‍ ഡ്രൈവര്‍): പ്ലസ്ടൂ അല്ലെങ്കില്‍ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് അനുവദിച്ച ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.
  • സബ്-ഇന്‍സ്‌പെക്ടര്‍ (വര്‍ക്ക് ഷോപ്പ്): മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ മെക്കാനിക്കല്‍/മറൈന്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയിറങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ. 
  • ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, സെരാംഗ് സര്‍ട്ടിഫിക്കറ്റ്.
  •  
  • ഹെഡ് കോണ്‍സ്റ്റബിള്‍ (എന്‍ജിന്‍ ഡ്രൈവര്‍): എസ്.എസ്.എല്‍. സി. അല്ലെങ്കില്‍ തത്തുല്യം, സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. 
  • ഹെഡ് കോണ്‍സ്റ്റബിള്‍ (വര്‍ക്ക്ഷോപ്പ്): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, മോട്ടോര്‍ മെക്കാനിക്ക്/മെഷിനിസ്റ്റ്/കാര്‍പെന്ററി/ഇലക്ട്രീഷ്യന്‍/എയര്‍ കണ്ടീഷനര്‍ ടെക്നീഷ്യന്‍/ഇലക്ട്രോണിക്‌സ്/പ്ലമ്പിങ് ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ. 
  • കോണ്‍സ്റ്റബിള്‍ (ക്രൂ): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. 265 എച്ച്.പി.യില്‍ കുറഞ്ഞ ബോട്ടില്‍ ഗ്രീസര്‍ ആയി ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. നീന്തല്‍ അറിയുമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. 

ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

അപേക്ഷിക്കേണ്ട വിധം: www.bsf.nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കുക. തുടര്‍ന്ന് ഇതേ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള അപേക്ഷാഫോറത്തിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക ഡൗണ്‍ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

എ4 സൈസ് പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അയയ്ക്കണം. എസ്.ഐ., തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 200 രൂപയുടെയും ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 100 രൂപയുടെയും ഡിമാന്‍ഡ് ഡ്രാഫ്റ്റ്/ പോസ്റ്റല്‍ ഓര്‍ഡര്‍ അപേക്ഷയ്‌ക്കൊപ്പം വെക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും അപേക്ഷാഫീസില്ല.  

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 14.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: 317 SI constable vacancies in BSF; Apply by 14 March

Content Highlights: