സി.എ.പി.എഫ്. ആശുപത്രികളില്‍ 2439 പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകള്‍

സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസിലേക്കും അസം റൈഫിളിലേക്കും പാരാമെഡിക്കല്‍ കേഡറുകളില്‍ 2439 അവസരം. വിരമിച്ചവര്‍ക്കും വിമുക്തഭടന്മാര്‍ക്കും അപേക്ഷിക്കാം. സി.ആര്‍.പി.എഫാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുള്ള സേനകള്‍: അസം റൈഫിള്‍സ്-156, ബി.എസ്.എഫ്.-365, സി.ആര്‍.പി.എഫ്.-1537, ഐ.ടി.ബി.പി.-130, എസ്.എസ്.ബി.-251.
പ്രധാന തസ്തികകള്‍: സിസ്റ്റര്‍, സ്റ്റാഫ് നഴ്സ്, എസ്.എം. (സിസ്റ്റര്‍ I/C), എ.എസ്.ഐ./ലാബ് ടെക്., റേഡിയോഗ്രാഫര്‍, മെഡിക്‌സ്, വാറന്റ് ഓഫീസര്‍ ഫാര്‍മസിസ്റ്റ്, എച്ച്.സി. (ജൂനിയര്‍) എക്‌സ്‌റേ അസിസ്റ്റന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, റൈഫിള്‍മാന്‍ ലാബ് അസിസ്റ്റന്റ്, ഫിസിയോതെറാപ്പി അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്., നഴ്സിങ് അസിസ്റ്റന്റ്, കോണ്‍സ്റ്റബിള്‍, ഡയറ്റീഷ്യന്‍, എ.എന്‍.എം., ഫീമെയില്‍ അറ്റന്‍ഡന്റ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ആയ, ഫീമെയില്‍ സഫായ്, ഡെന്റല്‍ ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, കിച്ചണ്‍ സര്‍വീസ്, പ്യൂണ്‍, ടെലി ഓപ്പറേറ്റര്‍, ലിനന്‍ ഓപ്പറേറ്റര്‍, പ്ലാസ്റ്റര്‍, സ്റ്റുവാര്‍ഡ്, ഹോസ്പിറ്റല്‍ കുക്ക്.
വിശദവിവരങ്ങള്‍ക്കായി crpf.gov.in എന്ന വെബ്സൈറ്റ് കാണുക. തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സി.ആര്‍.പി.എഫിന്റെ കോംപോസിറ്റ് ആശുപത്രിയിലും അഭിമുഖമുണ്ട്. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയാണ് അഭിമുഖം.
Content Highlights: 2439 Paramedical staff vacancies; apply now
Content Highlights: