മഹാ മുംബൈ മെട്രോയില്‍ 110 ഒഴിവുകള്‍; അപേക്ഷ ജൂലായ് 27 വരെ

മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 110 അവസരം. ടെക്‌നീഷ്യന്‍ തസ്തികയില്‍ 106 ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍.

ടെക്‌നീഷ്യന്‍-I-53: ഇലക്ട്രിക്കല്‍/ ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്/ മെക്കാനിക്ക്/ ഇലക്ട്രീഷ്യന്‍ (പവര്‍ ഡിസ്ട്രിബ്യൂഷന്‍)/ ഫിറ്റര്‍ എച്ച്.ടി., എല്‍.ടി. എക്വിപ്‌മെന്റ് ആന്‍ഡ് കേബിള്‍ ജോയിന്റിങ്ങ്/ ഇലക്‌ട്രോണിക് മെക്കാനിക്ക് എന്നിവയിലേതി ലെങ്കിലും ഐ.ടി.ഐ./ എന്‍.സി. വി.ടി./ എസ്.സി.വി.ടി., രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.

ടെക്‌നീഷ്യന്‍ I, II (സിവില്‍)-10 : സിവില്‍/ ബില്‍ഡിങ് മെയിന്റനന്‍സ്/ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് വുഡ് വര്‍ക്കിങ്/ ഫിറ്റര്‍/ വെല്‍ഡര്‍ മെഷീനിസ്റ്റ്/ (ഗ്രൈന്‍ഡര്‍)/ മേസണ്‍/ പ്ലംബര്‍ എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എന്‍. സി.വി.ടി./ എസ്.സി.വി.ടി.  ടെക്‌നീഷ്യന്‍-I-ല്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: ടെക്‌നീഷ്യന്‍- തസ്തികയില്‍ 40 വയസ്സ്. ടെക്‌നീഷ്യന്‍ II തസ്തികയില്‍, 38 വയസ്സ്.

ടെക്‌നീഷ്യന്‍ എസ് ആന്‍ഡ് ടി-I, II-41: ഇലക്ട്രോണിക്‌സ് മെക്കാനിക്ക്/ മെക്കാനിക്ക് (കമ്മ്യൂണിക്കേഷന്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ്)/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂ ണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്/ മെക്കാനിക്ക് കംപ്യൂട്ടര്‍ ഹാഡ്‌വേര്‍/ മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം/ മെക്കാനിക്ക് (കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്)/ നെറ്റ് വര്‍ക്ക് ടെക്‌നീഷ്യന്‍ എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എന്‍.സി.വി.ടി./ എസ്.സി.വി.ടി. ടെക്‌നീഷ്യന്‍-I-ല്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: ടെക്‌നീഷ്യന്‍ തസ്തികയില്‍ 40 വയസ്സ്. ടെക്‌നീഷ്യന്‍ II തസ്തികയില്‍, 38 വയസ്സ്.

ടെക്‌നീഷ്യന്‍ (ഇ ആന്‍ഡ് എം)-I, II-2 - : ഇലക്ട്രിക്കല്‍/ ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ ഇലക്ട്രീഷ്യന്‍ (പവര്‍ ഡിസ്ട്രിബ്യൂഷന്‍)/ ഫിറ്റര്‍ എച്ച്.ടി., എല്‍.ടി. എക്വിപ്‌മെന്റ് ആന്‍ഡ് കേബിള്‍ ജോയിന്റിങ്/ ഇലക്ട്രോണിക് മെക്കാനിക്ക്/ ഫിറ്റര്‍/ വെല്‍ഡര്‍/ റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എന്‍. സി.വി.ടി./ എസ്.സി.വി.ടി. ടെക്‌നീഷ്യന്‍-I-ല്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: ടെക്‌നീഷ്യന്‍ തസ്തികയില്‍ 40 വയസ്സ്. ടെക്‌നീഷ്യന്‍ II തസ്തികയില്‍, 38 വയസ്സ്.

ട്രെയിന്‍ ഓപ്പറേറ്റര്‍ (ഷണ്ടിങ്)-1: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദം/ ഡിപ്ലോമ. പ്രായപരിധി: 38 വയസ്സ്.

ജൂനിയര്‍ എന്‍ജിനീയര്‍ (സ്റ്റോര്‍സ്)-1: ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദം/ ഡിപ്ലോമ. പ്രായപരിധി: 38 വയസ്സ്.

ട്രാഫിക്ക് കണ്‍ട്രോളര്‍-1: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദം/ഡിപ്ലോമ. പ്രായപരിധി: 38 വയസ്സ്.

ഹെല്‍പ്പര്‍-1: ഐ.ടി.ഐ./ എന്‍.സി. വി.ടി./ എസ്.സി.വി.ടി. പ്രായപരിധി: 38 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.mmrda.maharashtra.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫീസുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 27.

Content Highlights: 110 vacancies at Maha Mumbai Metro; apply by 27 July

Content Highlights: