ബിരുദം കൈയിലുണ്ടോ? ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്പളം

Representative image: Freepik
Representative image: Freepik

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തികയും ഒഴിവുകളും

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് - 41
ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 566
പേഴ്‌സണല്‍ അസിസ്റ്റന്റ് - 383

അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല

പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക്  ഇതില്‍ ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത -ബിരുദം. 

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി - ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: dsssb.delhi.gov.in.

നോട്ടിഫിക്കേഷന്‍ കാണാം

Content Highlights: Vacancies at Delhi Courts