പ്ലസ്ടു കഴിഞ്ഞ് കോഴ്‌സ് തിരഞ്ഞെടുക്കുമ്പോള്‍? മനസ്സിനിണങ്ങിയ തൊഴില്‍ നേടാന്‍ ഇതു തന്നെ വഴി

#ജലീഷ് പീറ്റര്‍
Image: Freepik
Image: Freepik

'എല്ലാ വിജയികളുടെയും അടിസ്ഥാനം മികച്ചൊരു തുടക്കമാണ് '
 പാബ്ലോ പിക്കാസോ

പൂവും കായും മനുഷ്യക്കോലവും വരച്ച് നടന്നാല്‍ ജീവിക്കാനൊക്കുമോ?' മകളുടെ തീരുമാനമറിഞ്ഞ് അച്ഛന്‍ കലിതുളളുകയാണ്. മകളാണെങ്കില്‍ വിടുന്ന മട്ടില്ല, എനിക്ക് ചിത്രകാരിയായാല്‍ മതി. ഫൈന്‍ ആര്‍ട്സ് കോളജില്‍ ബി.എഫ്.എയ്ക്ക് ചേരണം. ഫൈന്‍ ആര്‍ട്സ് പഠിച്ചാല്‍ കാര്‍ട്ടൂണിസ്റ്റ്, മള്‍ട്ടിമീഡിയ വിദഗ്ധ, വിഷ്വലൈസര്‍, അനിമേറ്റര്‍ എന്നിങ്ങനെ ഒത്തിരി ജോലികള്‍ ലഭിക്കുമല്ലോ? ഒരു ചിത്രം വരച്ച് വിദേശത്ത് വിറ്റാല്‍ ലക്ഷങ്ങള്‍ ലഭിക്കും. കഴിഞ്ഞയാഴ്ച്ചത്തെ മാതൃഭൂമി ദിനപത്രത്തില്‍ ഇക്കാര്യം അച്ഛനും വായിച്ചതല്ലേ? ' അച്ഛനും മകളും തമ്മിലുളള വാഗ്വാദം അരങ്ങു തകര്‍ക്കുകയാണ്. 'അവള്‍ക്ക് ആറ് വയസായപ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ സ്വയം അഴിച്ച് കളിക്കുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നു. അന്നേ ഞാന്‍ വിചാരിച്ചതാണ് അവളെ ഇലക്ട്രോണിക്സ് എഞ്ചിനീയറാക്കണമെന്ന്,' മകളെക്കുറിച്ചുളള സ്വപ്നങ്ങള്‍ എണ്ണിപ്പറയുകയാണ് അച്ഛന്‍. പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികളുള്ള  പല വീടുകളിലേയും അവസ്ഥയിതാണ് -ചൂടേറിയ ചര്‍ച്ചകള്‍, അന്വേഷണങ്ങള്‍... മകളെ/മകനെ ഏതു വഴിക്ക് തിരിച്ചുവിടണം? ഡോക്ടറോ, എഞ്ചിനീയറോ, നഴ്സോ, അധ്യാപകനോ, ഫാഷന്‍ ടെക്നോളജിസ്റ്റോ നാനോ ടെക്‌നോളജിസ്റ്റോ അതോ എയര്‍ഹോസ്റ്റസോ...?

Content Highlights: How to choose right course after plus two

Continue reading