Entrepreneur അല്ല, Mompreneur ആവൂ. അനന്തമാണ് ഡബിൾ റോളിന്റെ സാധ്യതകൾ | Career Tips 10

Representational Image | Photo: freepik.com
Representational Image | Photo: freepik.com

രു ബിസിനസ് സംരംഭം തുടങ്ങുന്നത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് സമാനമാണെന്ന് പറയാറുണ്ട്. മനോഹാരിതയും വെല്ലുവിളികളും ഏറെയുള്ള രണ്ട് റോളുകള്‍. എന്നാല്‍ ഈ രണ്ട് റോളുകളും ഒരുമിച്ച് കൊണ്ടുപോകുന്ന നിരവധി അമ്മസംരംഭകര്‍ (Mompreneurs ) നമുക്ക് ചുറ്റുമുണ്ട്. ഓരോ വര്‍ഷവും ബിസിനസ് രംഗത്തേക്ക് കടന്നു വരുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു.

2012 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലോകമെമ്പാടുമുള്ള വനിതാ സംരംഭകരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചതായി Global Entrepreneurship Monitor, 2020ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു, അതില്‍ തന്നെ നല്ലൊരു വിഭാഗം സംരംഭകരും അമ്മമാരാണ്. ഇന്ത്യയിലെ വനിതാ സംരംഭകരുടെ എണ്ണം 13.5 ദശലക്ഷം മുതല്‍ 15.7 ദശലക്ഷം വരെ വര്‍ധിച്ചതായാണ് കണക്കുകള്‍. (Source:NITI Aayog,2020; FICCI,). അമ്മയാകുന്നതോടെ സ്ത്രീകളില്‍ ധാരാളം മാറ്റങ്ങള്‍ വന്നുചേരാറുണ്ട്. ഇവയില്‍ ചിലത് ബിസിനസ് രംഗത്ത് ശോഭിക്കാന്‍ അവരെ സഹായിക്കുന്നതായാണ് കണക്കുകളും പഠനങ്ങളും പറയുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം 

Content Highlights: Mompreneurs, Women’s Entrepreneurship, KP Khamarudheen

Continue reading