സിവില്‍ സര്‍വീസ് പ്രിലിംസില്‍ പരാജയം നേരിട്ടോ? അടുത്ത പരീക്ഷയ്ക്ക് എവിടെ തുടങ്ങാം?

കഴിഞ്ഞ ജൂലായ് ഒന്നിന് യു.പി.എസ്.സി. സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. നിരവധി പേര്‍ വിജയികളാവുകയും അടുത്ത ഘട്ട പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ആരംഭിച്ചു. മെയിന്‍സ് യോഗ്യത നേടിയ മിടുക്കര്‍ക്ക് അഭിനന്ദനങ്ങള്‍...! നിങ്ങളുടെ ചിട്ടയായ പഠനവും തന്ത്രങ്ങളും ഫലം കണ്ടിരിക്കുന്നു. പരീക്ഷയെഴുതിവരില്‍നിന്നും അഞ്ച് ശതമാനത്തിലും താഴെ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് രണ്ടാം ഘട്ടമായ മെയിന്‍സിലേക്ക് യോഗ്യത നേടിയത്. സെപ്തംബര്‍ ഇരുപതിനാണ് മെയിന്‍സ് പരീക്ഷ. എണ്‍പതോളം ദിവസങ്ങള്‍ മാത്രം ബാക്കി.ഒരുക്കങ്ങള്‍ തകൃതിയായി നടക്കട്ടെ. വരുംദിവസങ്ങളില്‍ മെയിന്‍സ് തയ്യാറെടുപ്പ് കുറിക്കാം.യോഗ്യത നേടാനാകാത്തവര്‍ക്കൊപ്പമാണ് ഈ പംക്തി. ഏവരെയും ചേര്‍ത്ത് പിടിക്കാനാഗ്രഹിക്കുന്നു. നിരാശരാകേണ്ടതില്ല. പ്രത്യാശയുടെ വെട്ടം നമുക്കന്വേഷിക്കാം.
ഹിറ്റ് ആകാന്‍ ഒരു 'ഹിറ്റ്മാന്‍' മാതൃക
Content Highlights: How to deal civil service preliminary exam failure