തിങ്കളാഴ്ചപ്പേടിയുണ്ടെങ്കിൽ ഞായറാഴ്ചയെക്കുറിച്ച് ചിന്തിക്കുക, സമ്മർദവുമായി സമരസപ്പെടാം, മാർഗമുണ്ട്

ai image
ai image

രു ഞായറാഴ്ച  നല്ലൊരു വാരാന്ത്യം (weekend) ചെലവഴിച്ച് കഴിഞ്ഞ് "നാളെ തിങ്കളാഴ്ചയാണ്,  ജോലിക്ക് പോകണമല്ലോ" എന്ന് ചിന്തിക്കുമ്പോൾ അതുവരെയുണ്ടായിരുന്ന സന്തോഷമെല്ലാം മാറി മനസ്സിനകത്ത് വല്ലാത്തൊരു പ്രയാസം വരാറുണ്ടോ? ഉണ്ടാകാം. ജോലി ചെയ്യുന്ന  64%  ആളുകൾക്കും ഈ പ്രയാസം ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

പലർക്കും ഇത് ഏറിയും കുറഞ്ഞുമിരിക്കും. ഈ പ്രയാസം അമിതമാവുന്നതിനെ ജോലി സമ്മർദം എന്ന് പറയാം, അതായത് ഒരാളുടെ ജോലി മൂലമുണ്ടാകുന്ന മാനസികവും ശാരീരികവും വൈകാരികവുമായ സമ്മർദമാണ് ഇത്.  ജോലിഭാരം, ഡെഡ്‌ലൈനുകൾ, മത്സരാധിഷ്ഠിതമായ അന്തരീക്ഷം, മോശം മാനേജ്‌മെന്റ് തുടങ്ങിയ നിരവധി ഘടകങ്ങൾ ജോലിസ്ഥലത്തെ സമ്മർദത്തിന് കാരണമാണ്, മിക്ക തൊഴിലിടങ്ങളിലും ഈ  അന്തരീക്ഷമുണ്ടാവാം, അതിനെ ശരിയായ രീതിയിൽ മാനേജ് ചെയ്യാൻ പഠിക്കുക എന്നത് തൊഴിൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്.

Content Highlights: How to create stress free work environment

Continue reading