ക്രിയേറ്റിവിറ്റിക്കാണ് മാര്‍ക്ക്, ഇത്തിരി കിറുക്ക് നല്ലതാണ് കരിയറില്‍

പ്രതീകാത്മക ചിത്രം | Photo: Freepik
പ്രതീകാത്മക ചിത്രം | Photo: Freepik

ഒരു വ്യക്തിയുടെയും സ്ഥാപനത്തിന്റെയും വളർച്ചയ്ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ക്രിയേറ്റിവിറ്റി. സാധാരണ രീതിയിൽ നിന്നും വ്യത്യസ്തമായ പുതിയ ആശയങ്ങൾ കണ്ടെത്തുക, ഉൽപ്പന്നങ്ങൾ  ഉണ്ടാക്കുക, മാറ്റം കൊണ്ടുവരിക, പുതിയ സേവനങ്ങൾ തുടങ്ങുക തുടങ്ങി ലോകത്തെ ഓരോ കണ്ടെത്തലുകളിലും പ്രശ്നപരിഹാരങ്ങളിലുമെല്ലാം ക്രിയാത്മകതയ്ക്ക് വലിയ പങ്കുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1500 ഇൽ അധികം വരുന്ന സി ഇ ഒ മാരെ ഉൾപ്പെടുത്തി നടത്തിയ IBM ഗ്ലോബൽ പഠനത്തിൽ സർഗാത്മകതയാണ് വരുംകാലത്തെ അഭിമുഖീകരിക്കാൻ വേണ്ട ഏറ്റവും പ്രധാനമായ നേതൃത്വഗുണം എന്ന് കണ്ടെത്തുകയുണ്ടായി, സർവേയിൽ പങ്കെടുത്തവരിൽ 60% പേരും അതിന് പിന്തുണ നൽകി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുന്നേറാൻ ക്രിയേറ്റിവിറ്റി അനിവാര്യമാണ്.

Content Highlights: creativity in workplace future challenge

Continue reading