ബന്ധങ്ങളാണ് വിജയശിൽപി; നെറ്റ്‌വർക്ക് നിങ്ങൾക്ക് വേണ്ടി വർക്ക് ചെയ്യും

പുതിയ കാലത്ത് എന്തറിയാം എന്നത് പോലത്തന്നെ പ്രധാനപ്പെട്ടതാണ് ആരെ അറിയാം എന്നുള്ളതും. മനുഷ്യരുമായുള്ള ബന്ധം എത്രമാത്രം വളർത്താമോ അത്രമാത്രം അത് ഓരോരുത്തരുടെയും വളർച്ചയെ സഹായിക്കും. നമുക്കറിയാവുന്നവരുടെ കൂട്ടത്തെ നമുക്ക് നമ്മുടെ നെറ്റ്‌വർക്ക് എന്ന് പറയാം. സമാന താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും പങ്കിടുന്ന ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്യുന്ന കലയാണ് നെറ്റ്‌വർക്കിങ് എന്നത്.
നിങ്ങൾ പുതുതായി ഒരു കരിയർ ആരംഭിക്കുന്നയാളാണെങ്കിലും വർഷങ്ങളായി ജോലി ചെയ്യുന്നയാളാണെങ്കിലും, സ്വന്തമായി ഒരു സംരംഭം നടത്തുന്നയാളാണെങ്കിലും വിജയിക്കാൻ നെറ്റ്‌വർക്കിംഗ് വളരെയധികം സഹായകമാകും, ഒരു പക്ഷേ ആഗസ്മികമായി കണ്ട ഒരാളായിരിക്കാം പലപ്പോഴും ജീവിതത്തിലെ നിർണ്ണായക വഴിതിരിവാവുക.
എന്തിന് നെറ്റ്‌വർക്കിങ്?
Content Highlights: Importance of networking in career development.