സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പരീക്ഷ എപ്പോള്‍? Career Expert

പ്രതീകാത്മക ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ജി. ശിവപ്രസാദ് | മാതൃഭൂമി

സംസ്ഥാനത്തെ 14 ജില്ലകളിലേക്കുമുള്ള ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലേക്കുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് / ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനം (കാറ്റഗറി നമ്പര്‍: 039/2021) ആയി പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് കാണുന്നില്ല. ഈ തസ്തികയ്ക്കുശേഷം അപേക്ഷ ക്ഷണിച്ച റിസര്‍ച്ച് ഓഫീസര്‍/ HSA തുടങ്ങിയ തസ്തികകളിലേക്ക് പരീക്ഷ നിശ്ചയിച്ചു. ഒന്നര വര്‍ഷമായിട്ടും ഈ തസ്തികയിലേക്ക് ഇതുവരെ പരീക്ഷ നിശ്ചയിച്ചുകാണുന്നില്ല. പരീക്ഷ എപ്പോഴുണ്ടാവും? 

2022 ഏപ്രില്‍ വരെ പരീക്ഷ നിശ്ചയിച്ചതില്‍ ഈ തസ്തികയില്ല. കോവിഡിന്റെ പശ്ചാത്തലത്തിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ചതിനാലും പരീക്ഷാകേന്ദ്രങ്ങളുടെ ലഭ്യതക്കുറവുമൂലവും പരീക്ഷകള്‍ തീയതി മാറ്റി നിശ്ചയിക്കേണ്ടി വന്നിട്ടുണ്ട്. ഈ തസ്തികയിലേക്ക് വൈകാതെ പരീക്ഷ നിശ്ചയിക്കുമെന്നറിയുന്നു. അറിയിപ്പുകള്‍ക്കായി പ്രൊഫൈലും പരീക്ഷാ വിജ്ഞാപനങ്ങളും ശ്രദ്ധിക്കുക.


ഈ ലക്കം തൊഴില്‍ വാര്‍ത്ത വാങ്ങാം

Content Highlights: Kerala PSC Statistical Assistant Exam