ബിരുദം വിദൂര കോഴ്‌സിലൂടെ കെഎഎസ്സിന്‌ അപേക്ഷിക്കാമോ? CAREER EXPERT

Mathrubhumi Archives
Mathrubhumi Archives

മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന് കീഴില്‍ ബിഎസ്‌സി. സൈക്കോളജി ബിരുദം നേടിയിട്ടുണ്ട്. ഈ യോഗ്യതയച്ച് പി.എസ്. സി.യുടെ കെഎഎസ്‌ ഉള്‍പ്പെടെയുള്ള ബിരുദതല യോഗ്യത നിശ്ചയിച്ച വിജ്ഞാപനപ്രകാരം അപേക്ഷിക്കാമോ? നിലവില്‍ യു.ജി.സി, അംഗീകൃത യോഗ്യതകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ? ഈ കോഴ്‌സിന് യു.ജി.സി. അംഗീകാരമുണ്ടോ ?

ബിഎ, ബിഎസ്‌സി, ബികോം തത്തുല്യ ബിരുദയോഗ്യതകള്‍ ആവശ്യപ്പെടുന്ന തസ്തികകള്‍ക്ക് ഈ യോഗ്യതവെച്ച് അപേക്ഷിക്കാവുന്ന താണ്. യു.ജി.സി. അംഗീകൃത യൂണിവേഴ്‌സിറ്റിയാണ് മദ്രാസ് യുണിവേഴ്‌സിറ്റി. ഇത്തരം സാഹചര്യങ്ങളില്‍ യു.ജി.സി. അംഗീകൃതവും കേരളത്തിലെ സര്‍വകലാശാലകള്‍ ആരംഭിക്കാത്ത ഇതര സംസ്ഥാന സര്‍വകലാശാലാ ബിരുദം അംഗീകരിക്കപ്പെടും. എന്നാല്‍ റഗുലര്‍ ബിരുദം നിഷ്‌കര്‍ഷിക്കുന്ന തസ്തികകള്‍ക്കോ നിശ്ചിത ബിരുദം ആവശ്യപ്പെടുന്ന തസ്തികകള്‍ക്കോ ഈ വിദൂര വിദ്യാഭ്യാസ ബിരുദം പരിഗണിക്കില്ല. വിജ്ഞാപനത്തിലെ യോഗ്യത സംബന്ധിച്ച പരാമര്‍ശങ്ങള്‍ക്കനുസൃതമായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

Content Highlights: Kerala Administarative services