തൃശ്ശൂരിലെ മാതൃഭൂമി പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങും; ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യും

തൃശ്ശൂര്‍: വായനയുടെ പുതുവാതില്‍ തുറന്ന് മാതൃഭൂമി പുസ്തകോത്സവം വ്യാഴാഴ്ച തുടങ്ങും. തിരുവമ്പാടി കൗസ്തുഭം ഹാളിലാണ് പുസ്തകോത്സവം. മാതൃഭൂമി ബുക്സിനു പുറമെ രാജ്യത്തെ പ്രധാന പ്രസാധകരുടെ മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വന്‍ശേഖരവും പ്രദര്‍ശനത്തിനെത്തും.
ഒരൊറ്റ അന്വേഷണത്തിലൂടെ ഇഷ്ടപ്പെട്ട പുസ്തകം ആകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാം. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ പുസ്തകപ്രകാശനം, എഴുത്തുകാരുമായി മുഖാമുഖം, സാംസ്കാരികസായാഹ്നങ്ങള് എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടന് ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്യും. ആദ്യവില്‍പ്പന ദിലീപ് മേനോന് നിര്‍വഹിക്കും.
തുടര്‍ന്ന് ഇന്ദ്രന്‍സുമൊത്തുള്ള കൂടിക്കാഴ്ച നടക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രശസ്തമായ ഇന്ദ്രന്‍സിന്റെ ആത്മകഥ 'ഇന്ദ്രധനുസ്സ്' മാതൃഭൂമി ബുക്സിലൂടെ ഉടന്‍ പുറത്തിറങ്ങും. ആത്മകഥയെക്കുറിച്ചും വായനയെക്കുറിച്ചും അപര്‍ണാ അനീഷുമായി സംസാരിക്കും.
ജൂലായ് 22 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. വിവരങ്ങള്‍ക്ക്- 8590602304.
Content Highlights: Mathrubhumi`s book festival in Thrissur