സംസ്‌കാരത്തെ നിലനിര്‍ത്തുന്നതില്‍ വായനശാലകള്‍ക്ക് വലിയ പങ്ക് - ടി.ഡി. രാമകൃഷ്ണന്‍

ഒറ്റപ്പാലം: കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ വായനശാലകള്‍ക്ക് വലിയ പങ്കുണ്ടെന്ന് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. എഴുത്ത് ഒട്ടും എളുപ്പമല്ലാത്ത കാലത്ത് മലയാളത്തിന് കിട്ടുന്ന പ്രാധാന്യവും നമ്മുടെ വായനാസംസ്‌കാരത്തിന്റെ ഭാഗമാണെന്നും ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ 'ബിപ്പാത്തു ആന്‍ഡ് എ വെരി ബിഗ് ഡ്രീം' എന്ന പുസ്തകം മുണ്ടക്കോട്ടുകുറുശ്ശി ജനകീയ വായനശാലയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വായനശാലകളുള്ള സംസ്ഥാനമാണ് കേരളം. ഒന്‍പതിനായിരത്തോളം വായനശാലകളാണ് കേരളത്തിലുള്ളത്. ഈ വായനശാലാസമ്പത്ത് മലയാളികളെ പ്രബുദ്ധരാക്കുന്നതിന് അങ്ങേയറ്റം സഹായിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഹിംസ അതിതീവ്രമാകുമ്പോഴും കേരളം അതിലേക്ക് തിരിയാത്തതിന് കാരണവും വായനയുണ്ടാക്കിയ സംസ്‌കാരമാണെന്നും ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.
മുണ്ടക്കോട്ടുകുറുശ്ശിയെന്ന കുഞ്ഞുഗ്രാമത്തെ അതിയായി സ്‌നേഹിക്കുന്ന അനിതാ നായര്‍, തന്റെ പുസ്തകം പുറത്തിറക്കാന്‍ മുണ്ടക്കോട്ടുകുറുശ്ശിതന്നെ തിരഞ്ഞെടുത്തതും ആ സ്‌നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
വായനശാല പ്രസിഡന്റ് എം. കുമാരന്‍ അധ്യക്ഷനായി. അനിതാ നായര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇ. ചന്ദ്രബാബു, വായനശാല സെക്രട്ടറി സുഭാഷ് കുമാര്‍ തോടയം, എം. വരുണ്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: T.D. Ramakrishnan, Library culture in Kerala, Book launch, Anitha Nair, Mathrubhumi Nair