സാഹിത്യരചനകളെ നല്ലത്, ചീത്ത എന്ന് മുദ്രകുത്തുന്നത് ശരിയല്ല- ബിപിൻ ചന്ദ്രൻ

തൃശ്ശൂർ: ഒരുതരത്തിലുള്ള സാഹിത്യത്തെയും വിലകുറച്ചു കാണാനാകില്ലെന്ന് കഥാകൃത്തും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ. പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന മാതൃഭൂമി മെഗാ പുസ്തകോത്സവത്തിൽ സ്മിത ഗിരീഷ് രചിച്ച ‘സ്വപ്നമെഴുത്തുകാരി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആസ്വാദനത്തിന് വ്യത്യസ്ത അളവുകോലാണുള്ളത്. ഓൺലൈൻ സാഹിത്യത്തിനും അച്ചടിസാഹിത്യത്തിനും സമൂഹത്തിൽ ആരാധകരുണ്ട്. സാഹിത്യരചനകളെ നല്ലത്, ചീത്ത എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും ബിപിൻ ചന്ദ്രൻ പറഞ്ഞു.
നർത്തകിയും എഴുത്തുകാരിയുമായ സുധാ തെക്കേമഠത്തിന് നൽകിയാണ് 'സ്വപ്‌നമെഴുത്തുകാരി'യുടെ പ്രകാശനം നിർവഹിച്ചത്. റോസ് ജോർജ്, ജോർജ് ജോസഫ്, സ്മിത ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Swapnamezhuthukari book release, Smitha Girish, Bipin Chandran, Mathrubhumi books