'പുന്നപ്ര-വയലാര്‍ ചരിത്രരേഖകള്‍' ആധികാരിക രചന -ഡോ. സെബാസ്റ്റ്യന്‍ പോള്‍

ചരിത്രം കെട്ടുകഥയല്ലെന്നും രേഖകളും ആധികാരിക വസ്തുനിഷ്ഠമായ തെളിവുകളുമാണ് ചരിത്രരചനയെ ആധികാരികമാക്കുന്നതെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍. കലൂര്‍ മാതൃഭൂമി ബുക്‌സ് സ്റ്റോറില്‍ ആര്‍.കെ. ബിജുരാജ് രചിച്ച 'പുന്നപ്ര-വയലാര്‍ ചരിത്രരേഖകള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുന്നപ്ര വയലാറിനെപ്പറ്റി ധാരാളം പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും പലതും കഥകളാണ്. ചരിത്രമല്ല. ലഭ്യമായ മുഴുവന്‍ ചരിത്രരേഖകളുടെയും അടിസ്ഥാനത്തിലുള്ളതാണ് ആര്‍.കെ. ബിജുരാജിന്റെ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട സ്വപ്‌നമായിരുന്നു പുന്നപ്ര വയലാര്‍ ചരിത്രരേഖകള്‍ എന്ന പുസ്തകമെന്ന് രചയിതാവ് ആര്‍.കെ. ബിജുരാജ് പറഞ്ഞു.
രചനയ്ക്കായി പലരെയും നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. നീണ്ട നാളുകള്‍ അതിനായി മാറ്റിവയ്‌ക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സഖരിയ തങ്ങള്‍ പുസ്തകം ഏറ്റുവാങ്ങി. ഭാവി തലമുറയ്ക്ക് യഥാര്‍ഥ ചരിത്രം മനസ്സിലാക്കിക്കൊടുക്കാന്‍ പുസ്തകത്തിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എന്‍.കെ. ഭൂപേഷ്, ഡോ. സുമി ജോയി ഓലിയപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Content Highlights: Book release at Kochi