ടോം ഹാങ്ക്‌സിന്റെ ആദ്യ നോവല്‍ പുറത്തിറങ്ങി

ടോം ഹാങ്ക്‌സ് | ഫോട്ടോ: എ.എഫ്.പി
ടോം ഹാങ്ക്‌സ് | ഫോട്ടോ: എ.എഫ്.പി

ഹോളിവുഡ് നടനും സംവിധായകനുമായ ടോം ഹാങ്ക്‌സിന്റെ ആദ്യ നോവല്‍ പുറത്തിറങ്ങി. ആക്ഷന്‍ സിനിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് 'ദി മേക്കിങ് ഓഫ് അനദര്‍ മേജര്‍ മോഷന്‍ പിക്ചര്‍ മാസ്റ്റര്‍പീസ്' എന്ന ആഖ്യായിക രചിച്ചത്. 2018-ലാണ് ഇത് എഴുതാന്‍ തുടങ്ങിയത്.

ചലച്ചിത്രനിര്‍മിതിക്കിടയിലെ ഒടുങ്ങാത്ത സമ്മര്‍ദത്തില്‍നിന്ന് രക്ഷപ്പെടാനാണ് നോവലെഴുത്ത് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. 2017-ല്‍ ടോം ഹാങ്ക്‌സിന്റെ 'അണ്‍ കോമണ്‍ ടൈപ്പ്' എന്ന ചെറുകഥാ സമാഹാരം പുറത്തിറങ്ങിയിരുന്നു.

'ഫോറസ്റ്റ് ഗംപ്', 'കാസ്റ്റ് എവേ', 'സ്പ്‌ളാഷ്', 'ഗ്രേ ഹൗണ്ട്', 'സേവിങ് പ്രൈവറ്റ് റയാന്‍' തുടങ്ങിയവയാണ് ടോം ഹാങ്ക്‌സിന്റെ പ്രധാന ചിത്രങ്ങള്‍. 


 

Content Highlights: Tom Hanks, First novel releases,The making of another major motion picture masterpiece