ഐ.ആര്‍. കൃഷ്ണന്‍ മേത്തല സാഹിത്യപുരസ്‌കാരം ഇ.കെ. ഷാഹിനയ്ക്ക്

ഇ.കെ. ഷാഹിന | ഫോട്ടോ: മാതൃഭൂമി
ഇ.കെ. ഷാഹിന | ഫോട്ടോ: മാതൃഭൂമി

കൊടുങ്ങല്ലൂര്‍: ഐ.ആര്‍. കൃഷ്ണന്‍ മേത്തല സാഹിത്യ പുരസ്‌കാരം (10,001 രൂപ) ഇ.കെ. ഷാഹിനയ്ക്ക്.

ഷാഹിനയുടെ 'കാറ്റും വെയിലും ഇലയും പൂവും പോലെ' എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 

ഫെബ്രുവരി 11ന് വൈകീട്ട് മൂന്നിന് കൊടുങ്ങല്ലൂര്‍ ശ്രീകുമാരസമാജം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകരായ പുയപ്പിള്ളി തങ്കപ്പന്‍ ടി.കെ. ഗംഗാധരന്‍, കവി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.
 

Content Highlights: E.K Shahina, Writer, I R Krishnan Methala literature award, Thrissur