നെസ്റ്റ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ പ്രകാശനം ചെയ്തു

കൊച്ചി: നെസ്റ്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനും ഇരുപതിലധികം ഐ.പി.കളുടെ രചയിതാവുമായ ഡോ. ജവാദ് ഹസ്സന്റെ ആത്മകഥ 'ദി ആര്‍ട്ട് ഓഫ് ദി പോസ്സിബിള്‍' സാം പിത്രോദ പ്രകാശനം ചെയ്തു.
കേരളത്തിലെ സാധാരണ ചുറ്റുപാടുകളില്‍ നിന്ന് യു.എസിലെത്തി മികച്ച വിജയങ്ങള്‍ നേടിയ ഡോ. ജവാദ് ഹസ്സന്റെ 82 വര്‍ഷങ്ങളാണ് പുസ്തകത്തിന്റെ അടിസ്ഥാനം. കേവലം ഒരു വ്യവസായിയുടെ ആത്മകഥ മാത്രമല്ല സംരംഭകത്വ പാഠങ്ങളുടെ സഞ്ചയമാണ് ഈ പുസ്തകം.
തോല്‍വികളില്‍ പതറാതെ വിജയത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ച ഡോ. ജവാദ് ഹസ്സന്റെ ജീവിതം പുതിയ തലമുറയിലെ സംരംഭകര്‍ക്കും വ്യവസായികള്‍ക്കും വലിയ പാഠപുസ്തകമായിരിക്കും. അവരെയൊക്കെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന ഒരു ജീവിതപുസ്തകമാണ് ഈ ആത്മകഥ -സാം പിത്രോദ പറഞ്ഞു.
Content Highlights: Sam Pitroda releases autobiography of Dr. Javad Hassan