എ.വി. മുകേഷിന്റെ പുസ്തകം 'അതിജീവിതം' പ്രകാശനം ചെയ്തു

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എ.വി. മുകേഷിന്റെ 'അതിജീവിതം' എന്ന പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ എ.വി. മുകേഷിന്റെ അമ്മ എ.വി. ദേവിക്കും ഭാര്യ ടിഷ മുകേഷിനും നല്‍കി പ്രകാശനം നിര്‍വഹിക്കുന്നു. രാജീവ് ദേവരാജ്, ഇ.പി. മുഹമ്മദ്, അനൂപ് ദാസ്, കെ. നൗഷാദ് എന്നിവര്‍ സമീപം.

മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ ആയിരുന്ന എ.വി. മുകേഷിന്റെ പുസ്തകം 'അതിജീവിതം' പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പുസ്തകം മുകേഷിന്റെ അമ്മ ദേവി എ.വിക്കും ഭാര്യ ടിഷ മുകേഷിനും നല്‍കിയാണ് പ്രകാശനം ചെയ്തത്.

മാതൃഭൂമി ഡോട്ട് കോമില്‍ മുകേഷ് എഴുതിയ ലേഖനങ്ങളാണ് പുസ്തകമായി പുറത്തിറക്കിയത്. സാധാരണ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ സന്തോഷമാണ് ഉണ്ടാവുക എന്നാല്‍ ഇപ്പോള്‍ മനസ്സില്‍ ഭാരവും സന്തോഷമുണ്ടെന്നും ക്യാമറമാന്‍ ആയി എത്തിയെങ്കിലും എഴുത്തിലായിരുന്നു മുകേഷിന് ഏറെ താത്പര്യമെന്നും പുസ്തകം പ്രകാശിപ്പിച്ചുകൊണ്ട് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.

Content Highlights: Matrubhumi journalist AV Mukesh`s book `Athijeevitham` is launched. Features inspiring real-life stories.