കാർ 100 കി.മി വേഗതയിൽ, ഉറങ്ങി ഡ്രൈവർ; ടെസ്‌ലയുടെ മോണിട്ടറിങ് സിസ്റ്റം ചോദ്യമുനയിൽ

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
1. ടെസ്‌ല കാറില്‍ ഉറങ്ങുന്ന ഡ്രൈവര്‍ 2. പ്രതീകാത്മകചിത്രം | AFP, Screengrab
1. ടെസ്‌ല കാറില്‍ ഉറങ്ങുന്ന ഡ്രൈവര്‍ 2. പ്രതീകാത്മകചിത്രം | AFP, Screengrab

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ടെസ്‌ല സെൽഫ് ഡ്രൈവിങ് കാറിൽ ഉറങ്ങുന്ന സ്ത്രീയുടെ വീഡിയോ. ടെസ്‌ലയുടെ ഡ്രൈവർ മോണിട്ടറിങ് സംവിധാനത്തിന്റെ കാര്യക്ഷമത സംബന്ധിച്ച ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നതാണ് വീഡിയോ. ഈ സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നെങ്കിൽ ഡ്രൈവർക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിൽ രണ്ടു ചെറിയ കുട്ടികളും ഉണ്ടായിരുന്നിട്ടും ഡ്രൈവർ ഉറങ്ങിപ്പോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാഹനം ഓടുമ്പോൾ ഡ്രൈവർ ഉറങ്ങാൻ അനുവദിക്കാത്ത സംവിധാനമാണ് ടെസ്‌ലയുടെ സെൽഫ് ഡ്രൈവിങ് കാറുകളിലുള്ളത്. എന്നാൽ, കാർ ഓടിച്ച യുവതി സൺഗ്ലാസ് ഉപയോഗിച്ചിരുന്നതിനാൽ സംവിധാനം കൃത്യമായി പ്രവർത്തിച്ചില്ല.

ഡ്രൈവർ ഉറങ്ങിയാൽ എന്താണ് പ്രശ്‌നം?

കാനഡയിൽ ടെസ്‌ലയുടെ 'ഫുൾ സെൽഫ്-ഡ്രൈവിംഗ്' (FSD) സോഫ്റ്റ്‌വെയറിന് അനുമതി ഉള്ളതാണ്. ടെസ്‌ലയുടെ സംവിധാനം 'ലെവൽ 2' ഓട്ടോമേഷന്റെ ഗണത്തിൽ വരുന്നതിനാൽ ഡ്രൈവർ എല്ലായ്‌പ്പോഴും പൂർണമായി ഉണർന്നിരിക്കണമെന്നും വാഹനം ഡ്രൈവറുടെ നിയന്ത്രണത്തിൽ ആയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

സംവിധാനം എന്തുകൊണ്ട് പ്രവർത്തിച്ചില്ല

ഡ്രൈവർമാർ ശ്രദ്ധയോടെ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടെസ്‌ല ഇരട്ട-ലേയർ നിരീക്ഷണ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ സംവിധാനത്തിന്റെ രൂപകൽപ്പനയിലെ ഗുരുതരമായ പിഴവ് തുറന്നുകാണിക്കുന്നതാണ് സംഭവം. റിയർവ്യൂ മിററിന് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഇൻ-കാബിൻ ക്യാമറയുടെ സഹായത്തോടെയാണ് സംവിധാനം ഡ്രൈവർമാരെ നിരീക്ഷിക്കുന്നത്. ഈ ക്യാമറ ഡ്രൈവറുടെ മുഖം നിരീക്ഷിച്ച് മയക്കം അല്ലെങ്കിൽ ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനായി കണ്ണുകളുടെ ചലനങ്ങൾ ട്രാക്കുചെയ്യുന്നു.

എന്നാൽ ഡ്രൈവർ തൊപ്പിയോ സൺഗ്ലാസോ ധരിക്കുകയാണെങ്കിലോ, ലൈറ്റിങ് മോശമാണെങ്കിലോ ഈ സംവിധാനം കൃത്യതയോടെ പ്രവർത്തിക്കില്ല. ടെസ്‌ലയുടെ യൂസർ മാനുവൽ തന്നെ ഈ പിഴവ് തുറന്നു സമ്മതിക്കുന്നുണ്ട്. വൈറൽ വീഡിയോയിലെ യുവതി സൺഗ്ലാസുകൾ ധരിച്ചതിനാൽ ക്യാമറയ്ക്ക് കണ്ണുകൾ നിരീക്ഷിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഡ്രൈവറുടെ ശ്രദ്ധ ആകർഷിക്കാൻ വാഹനം മറ്റുവഴികൾ തേടും. സ്റ്റിയറിങ് വീലിന്റെ ചലനങ്ങൾ ചെക്ക് ചെയ്യുന്നു. ഇതിലൂടെയും ഡ്രൈവർ ഉണർന്നിട്ടുണ്ടോയെന്ന് കാറിന് കൃത്യമായി മനസിലാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Tesla's cabin camera fails to track eye movement when drivers wear large sunglasses., The vehicle defaults to steering wheel torque detection, which is easily bypassed., Tesla's Level 2 automation requires the driver to be fully alert at all times., British Columbia's Motor Vehicle Act prohibits high-level automated vehicles on public roads.