മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ വേണ്ട, ഡൽഹിയിൽ BS6 വാഹനങ്ങൾ മാത്രമാക്കുന്നത് പരിഗണനയിൽ-സുപ്രീംകോടതി

#Auto Desk
പ്രതീകാത്മകചിത്രം | ANI
പ്രതീകാത്മകചിത്രം | ANI

ന്യൂഡൽഹി: ഡൽഹിയിൽ ബി.എസ്.-6 മലിനീകരണ മാനദണ്ഡം പാലിക്കുന്ന വാഹനങ്ങൾമാത്രം അനുവദിക്കുന്നത് പരിഗണിക്കുന്നുവെന്ന് സുപ്രീംകോടതി.

ഡൽഹി ഉൾപ്പെടുന്ന ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണ വിഷയത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസ് പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

2020 ഏപ്രിൽ ഒന്നിനാണ് രാജ്യത്ത് ബി.എസ്.-6 മാനദണ്ഡം നടപ്പാക്കിയത്. അതിന് മുൻപുള്ള ബി.എസ്.-4 വാഹനങ്ങളെ അപേക്ഷിച്ച് കുറവ് മാലിന്യം പുറന്തള്ളുന്നവയാണ് ബി.എസ്.-6.

ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാണിജ്യവാഹനങ്ങളിൽ കൂടുതൽ വായുമലിനീകരണമുണ്ടാക്കുന്നവയെ തടയുന്നതിന് ദീർഘകാല പദ്ധതി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ദേശീയ തലസ്ഥാനമേഖലയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ഡൽഹിയുടെ അയൽസംസ്ഥാനങ്ങളായ ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവയോടും കോടതി ആവശ്യപ്പെട്ടു.

Content Highlights: Supreme Court considers restricting Delhi entry to BS-6 compliant vehicles only, Bench led by Chief Justice Surya Kant addressed the suo motu air pollution case, Court demanded long-term plans to curb heavy polluting commercial vehicles, Neighboring states Haryana, Punjab, and UP asked to explain pollution control measures