അമിതാഭ് ബച്ചനെ വരെ താരമാക്കിയ എഴുത്തുകാരന്‍; സ്വന്തമാക്കിയത് ഒന്നരക്കോടിയുടെ ബെന്‍സ്

മെഴ്‌സിഡസ് ബെന്‍സിന്റെ എസ്‌യുവി മോഡലായ ജിഎല്‍എസ് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട കാറുകളിലൊന്നാണ്. താരങ്ങളായ അര്‍ജുന്‍ കപൂര്‍, രണ്‍വീര്‍ സിങ്ങ്, അജയ് ദേവ്ഗണ്‍ എന്നിവരുടെയെല്ലാം ഗരേജില്‍ ഈ കാറുണ്ട്. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പിതാവും തിരക്കഥാകൃത്തുമായ സലീം ഖാനും ജിഎല്‍എസ് വാങ്ങിയിരിക്കുകയാണ്.
പുതിയ കാറിന്റെ പൂജ ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സല്‍മാന്‍ ഖാന്റെ മുംബൈയിലെ ഗാലക്‌സി അപാര്‍ട്‌മെന്റിന് തൊട്ടടുത്ത് നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഈ കാറിന്റെ വില 1.57 കോടി രൂപയാണ്. നേരത്തെ ലോറന്‍സ് ബിഷ്‌ണോയി ഉള്‍പ്പെടെയുള്ള ഗുണ്ടാസംഘത്തിന്റെ വധഭീഷണിയുള്ളതിനാല്‍ സല്‍മാന്‍ ഖാന്‍ ദുബായിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ ബുള്ളറ്റ്പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്തിരുന്നു.
ബോളിവുഡിലെ നായകനടന്‍മാരെ പോലെ താരമൂല്യമുള്ള എഴുത്തുകാരനാണ് സലീം ഖാന്‍. സലീം ഖാനും ജാവേദ് അക്തറും ചേര്‍ന്ന കൂട്ടുകെട്ട് നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് കഥ എഴുതുയിട്ടുണ്ട്. അമിതാഭ് ബച്ചന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഷോലെയുടെ തിരക്കഥയും സലീം ജാവേദും ചേര്‍ന്നാണ് എഴുതിയത്. അഭിനേതാക്കളായ അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനും സലീമിന്റെ മക്കളാണ്.
മെഴ്‌സിഡസിന്റെ മുഖം മിനുക്കിയ പതിപ്പ്
ബെന്‍സിന്റെ എസ്‌യുവി മോഡലായ ജിഎല്‍എസിന്റെ മുഖം മിനുക്കിയ പതിപ്പ് ജൂണ്‍ 17-നാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജിഎല്‍എസ് 400d, ജിഎല്‍എസ് 450 4മാറ്റിക് എന്നീ രണ്ട് പതിപ്പുകളിലെത്തുന്ന ഈ വാഹനത്തിന് 3.0 ലിറ്റര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ കരുത്തേകും. 99.9 ലക്ഷം രൂപ മുതലാണ് ജിഎല്‍എസിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
മുന്‍ മോഡലിനെക്കാള്‍ നീളവും വീതിയും ഉയര്‍ത്തിയാണ് പുതിയ ജിഎല്‍എസ് എത്തിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള ഒക്ടാഗണല്‍ ഗ്രില്ല്, എല്‍ഇഡിയില്‍ തീര്‍ത്ത മള്‍ട്ടിബീം ഹെഡ്‌ലാമ്പ്, അലുമിനിയം സ്‌കിഡ് പ്ലേറ്റ്, അഞ്ച് സ്‌പോക്ക് അലോയി വീല്‍ തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
നിരവധി ഫീച്ചറുകളും കണക്ടഡ് കാര്‍ സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന്റെ ഇന്റീരിയറിനെ സമ്പന്നമാക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇന്റീരിയറിലുള്ളത്. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും ഒന്ന് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവര്‍ത്തിക്കും. ഏഴ് സീറ്റര്‍ എസ്യുവിയായ ഈ വാഹനത്തിലെ പിന്‍നിര സീറ്റുകള്‍ ഇലക്ട്രോണിക്കലി ഫോള്‍ഡ് ചെയ്യാന്‍ കഴിയുന്നതാണ്.
ജിഎല്‍എസിന്റെ ഡീസല്‍ പതിപ്പിലെ 3.0 ലിറ്റര്‍ ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ എന്‍ജിന്‍ 330 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ മോഡല്‍ 367 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇരു മോഡലിലുമുള്ളത്.
Content Highlights: salman khans father salim khan buys luxury car benz