ഇനി വഴിയിൽ തടയാതെയുള്ള ടോൾ, അടച്ചില്ലെങ്കിൽ എട്ടിന്റെ പണി; നിയമം പുതുക്കി കേന്ദ്രസർക്കാർ

ഇന്ത്യയിലെ ദേശീയപാതകളിൽ നിന്നും ടോൾ ബൂത്തുകൾ ഉടൻ അപ്രത്യക്ഷമാകുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിരിക്കുന്നത്. ഇതിനുപകരം റോഡിൽ തടസ്സമുണ്ടാക്കാതെയുള്ള ടോൾ പിരിവാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംവിധാനം പൂർണ തോതിൽ നടപ്പാക്കുന്നതിന് മുന്നോടിയായി ടോൾ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ടോൾ അടയ്ക്കാതെ പോകുന്ന വാഹനങ്ങൾക്കെതിരേയുള്ള നടപടിയാണ് പ്രധാനമായും ഇതിലുള്ളത്. ടോൾ അടയ്ക്കാത്ത വാഹനങ്ങൾക്ക് ഇ-നോട്ടീസ് നൽകുക, ടോൾ നിരക്കിന്റെ ഇരട്ടി വരെ പിഴ ഈടാക്കുക, വാഹൻ ഡാറ്റാബേസുമായി സംയോജിപ്പിച്ചുള്ള കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ എൻഫോഴ്‌മെന്റ് സംവിധാനത്തിൽ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതകളിലെ ടോൾ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നടപ്പാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിൽ റെക്കോഡ് ചെയ്യപ്പെടുകയും ഫാസ്റ്റാഗിൽ മതിയായ ബാലൻസ് ഇല്ലാത്തത് മൂലമോ, ഫാസ്റ്റാഗിന് ഉണ്ടാകുന്ന കേടുപാടിനെ തുടർന്നോ, സാങ്കേതിക തകരാർ മൂലമോ ടോൾ അടയ്ക്കാതിരുന്നാൽ അൺ പെയ്ഡ് ടോൾ ആയി കണക്കാക്കും. പുതി
ന ഉടമയ്ക്ക് മെസേജിലൂടെയോ, ഇ-മെയിൽ സന്ദേശത്തിലൂടെയോ, മൊബൈൽ ആപ്പുകളിലൂടെയും അറിയിക്കുകയും ചെയ്യുമെന്നാണ് വിവരം.
വാഹനത്തിന്റെ നമ്പർ, ടോൾ അടയ്ക്കാതെ യാത്ര ചെയ്ത മേഖലയുടെ വിവരങ്ങൾ, ടോളും പിഴയും ഉൾപ്പെടെ അടയ്‌ക്കേണ്ട തുക, യാത്ര ദിവസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും നോട്ടീസ് നൽകുക. എന്നാൽ, ഈ ടോൾ അടയ്ക്കാതെ കുടിശ്ശിക വരുത്തിയാൽ യഥാർഥ ടോൾ തുകയുടെ ഇരട്ടി ഫീസായി നൽകേണ്ടി വരുമെന്നാണ് നിയമത്തിൽ പറയുന്നത്. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ടോൾ അടയ്ക്കുന്നവരിൽ നിന്നും പിഴ ഒഴിവാക്കി യഥാർഥ ടോൾ നിരക്ക് മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും നിയമത്തിൽ പറയുന്നു.
ടോൾ പ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറയുടെയും ഹൈ-സ്പീഡ് ഫാസ്ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്ടാഗ് സ്‌കാൻ ചെയ്ത ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമായിരിക്കും പുതിയ തടസ്സരഹിത ടോൾ സംവിധാനത്തിൽ നടപ്പാക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് മൾട്ടി ലെയ്ൻ ഫ്രീ ഫ്ളോ തടസ്സരഹിത ടോൾ പിരിവ് നടപ്പിലാക്കുന്നത്. സമയം നഷ്ടം ഇല്ലാതാക്കുന്നതിനും ഗതാഗതക്കുരുക്കുകളും ഒഴിവാക്കാനുമാണ് ഈ സംവിധാനം.
Content Highlights: Introduction of barrier-free toll collection using ANPR and high-speed FASTag readers., Mandatory digital enforcement for unpaid tolls via Vahan database., Penalty of double the toll amount for non-payment beyond the grace period., 72-hour window provided to pay the original toll amount after receiving an e-notice., Goal to reduce traffic congestion and save travel time on national highways.