ക്രിക്കറ്റ് മാത്രമല്ല, കാറുകളും ഇഷ്ടമാണ് അനന്യയ്ക്ക്; RCB ഉടമയുടെ ഗാരേജിലെ കാറുകൾ അറിയാം

പ്രമുഖ ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി (ആർസിബി) ബന്ധപ്പെട്ട സുപ്രധാന വ്യക്തിയാണ് സംരംഭകയായും കുമാർ മംഗലം ബിർളയുടെ മകളുമായ അനന്യ ബിർള. ആർസിബിയുടെ ഉടമയാണ് അനന്യ എന്നാണ് പലരും കരുതുന്നതെങ്കിലും ടീമിന്റെ ഉടമസ്ഥതയിലും മാനേജ്മെന്റിലും അവർക്ക് നേരിട്ട് പങ്കില്ല. പിതാവ് കുമാർ മംഗളം ബിർള ചെയർമാനായ ആദിത്യ ബിർള ഗ്രൂപ്പാണ് അടുത്തിടെ വൻ തുക മുടക്കി ആർസിബിയെ സ്വന്തമാക്കിയത്.
ആർസിബിയുടെ മത്സരങ്ങളിൽ തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാനായി അനന്യ പലപ്പോഴും സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. ക്രിക്കറ്റിനെ അത്രയധികം ഇഷ്ടപ്പെടുന്ന അനന്യയ്ക്ക് അതുപോലെ മറ്റൊരു ഇഷ്ടം കൂടിയുണ്ട്. അതാണ് കാറുകൾ. ഏറെ സ്പെഷ്യലായ ഒരുപിടി കാറുകളാണ് അനന്യയുടെ ഗാരേജിലുള്ളത്.
1.76 കോടി രൂപ വില വരുന്ന പോർഷെ ബോക്സ്റ്റെർ 718 ആണ് അനന്യയുടെ പ്രിയ കാറുകളിൽ ഒന്ന്. 4.0 ലിറ്റർ ഫ്ളാറ്റ് സിക്സ് സിലിണ്ടർ എൻജിൻ കരുത്തേകുന്ന ഈ കാർ 414 എച്ച്പി പവറും 420 ന്യൂട്ടൺമീറ്റർ ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.4 സെക്കൻഡ് മതി ഈ കാറിന്. മണിക്കൂറിൽ 301 കിലോമീറ്ററാണ് പരമാവധി വേഗത.
ലംബോർഗിനി ഗല്ലാർഡോ സ്പൈഡർ ആണ് മറ്റൊരു മോഡൽ. 5.2 ലിറ്റർ വി10 എൻജിൻ കരുത്തേകുന്ന കാർ 550 എച്ച്പി പവറും 397 ന്യൂട്ടൺമീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയറുള്ള സ്പൈഡറിന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 96 കിലോമീറ്റർ വേഗത കൈവരിക്കാൻ നാല് സെക്കൻഡ് മതിയാകും. പരമാവധി വേഗത 300 മണിക്കൂറിൽ 300 കിലോമീറ്ററാണ്.
2013 മോഡൽ മിനി കൂപ്പറാണ് അനന്യയുടെ മറ്റൊരു കാർ. 1.6 ലിറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന ഈ കാറിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ഈ കാറിന്റെ ഒരു വീഡിയോ അനന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് വലിയതോതിൽ വൈറലായിരുന്നു. കാറിന്റെ പിന്നിലെ വിൻഡ് ഷീൽഡിലെ എൽഇഡി കൈ അടയാളമായിരുന്നു അതിന് കാരണം.
അനന്യയുടെ ഗാരേജിലുള്ള പോർഷേയുടെ രണ്ടാമത്തെ വണ്ടി ഒരു എസ്യുവിയാണ് - കയേൻ. കറുത്ത നിറത്തിലുള്ള ഈ കാറിന് കരുത്തേകുന്നത് 2.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ്. 340 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഈ കാറിന്റെ പരമാവധി ടോർക്ക് 450 ന്യൂട്ടൺമീറ്ററാണ്. കയേന് പുറമെ എസ്യുവി ഗണത്തിൽ റെയ്ഞ്ച് റോവർ വോഗും അനന്യയുടെ ഗാരേജിലുണ്ട്.
Content Highlights: Ananya Birla, often seen cheering for Royal Challengers Bengaluru (RCB), is as passionate about luxury cars as she is about business and music. While her father’s Aditya Birla Group recently acquired RCB, Ananya is making headlines for her impressive garage. Her collection features high-performance machines like the Porsche 718 Boxster, the powerful Lamborghini Gallardo Spyder, and a custom Mini Cooper. She also owns luxury SUVs, including the Porsche Cayenne and Range Rover Vogue, showcasing her love for both speed and comfort.