മഞ്ഞിൽ, ലോണാവാലയുടെ മനമറിഞ്ഞ് ഗ്രീൻ വോൾവോ

TEST DRIVE
#അജിത് ടോം
വോള്‍വോ സി40 റീച്ചാര്‍ജ് | ഫോട്ടോ: അജിത് ടോം
വോള്‍വോ സി40 റീച്ചാര്‍ജ് | ഫോട്ടോ: അജിത് ടോം

ലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങള്‍, കറുപ്പും മഞ്ഞയും നിറത്തില്‍ നിരത്തുകളില്‍ നിറയുന്ന ടാക്‌സികള്‍ സദാ തിരക്കുനിറയുന്ന തെരുവുകള്‍, ഓര്‍മവെച്ച നാള്‍ മുതല്‍ ബോംബെ അല്ലെങ്കില്‍ മുംബൈയെ കുറിച്ച് മനസില്‍ ഉള്ളൊരു ഇമേജ് ഇതൊക്കെയാണ്. എന്നാല്‍, ഇവിടെ നിന്ന് 100 കിലോമീറ്ററില്‍ താഴെ മാത്രം ദൂരത്തില്‍ മറ്റൊരു സ്ഥലമുണ്ട്. നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞ് മണ്ണിനെ തൊടുന്ന പ്രകൃതിരമണീയമായ ഒരു പ്രദേശം. ലോണാവാല. മുംബൈ-പുണെ  എക്‌സ്പ്രസ്‌വേ കടന്നുപോകുന്നത് ഈ മനോഹരമായ പ്രദേശത്തിന് സമീപത്ത് കൂടിയാണ്. വെള്ളച്ചാട്ടങ്ങളും മലനിരകളും സദാസമയം ഇവയെ മൂടി നില്‍ക്കുന്ന കോടമഞ്ഞുമാണ് ലോണാവാലയെ നയനമനോഹരമാക്കുന്നത്. 

Content Highlights: Volvo C40 Recharge, Volvo C40 Recharge Drive Experience at Lonavala, Mumbai

Continue reading