അന്നദാതാക്കളെ ഊർജദാതാക്കൾ ആക്കാൻ ശ്രമം; എഥനോൾ മിശ്രിതത്തിൽ കുടുങ്ങി ഗഡ്കരിയുടെ ഹൈവേ വിജയഗാഥ

മോദി സർക്കാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മന്ത്രിമാരിൽ ഒരാളാണ് ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് കൈയാളുന്ന നിതിൻ ഗഡ്കരി. 2014-ൽ അദ്ദേഹം ചുമതലയേറ്റ ശേഷം ഇന്ത്യയിലെ ദേശീയപാത നിർമ്മാണമേഖലയിൽ അഭൂതപൂർവ്വമായ കുതിച്ചുചാട്ടമാണുണ്ടായത്. 2014-ൽ 91,287 കിലോമീറ്ററായിരുന്ന ദേശീയപാത ശൃംഖല, ഇന്ന് 1,46,000 കിലോമീറ്ററിലധികമാണ്. പ്രതിദിന റോഡ്നിർമ്മാണം 11-12 കിലോമീറ്ററിൽ നിന്ന് 30-37 കിലോമീറ്ററായി ഉയർത്തിയ 'ഇന്ത്യയുടെ എക്സ്പ്രസ് വേ മാൻ' ഇന്ന് രാഷ്ട്രീയജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. റോഡും തുരങ്കവും വമ്പൻ ലക്ഷ്യങ്ങളുമല്ല, പെട്രോളിലെ എഥനോൾ മിശ്രണം നടപ്പാക്കിയതു സംബന്ധിച്ച വിമർശനങ്ങളും പരാതികളുമാണ് അദ്ദേഹത്തെ വലയ്ക്കുന്നത്.
മാധ്യമങ്ങളെ അനായാസം കൈകാര്യം ചെയ്തിരുന്ന മുൻ ബിജെപി ദേശീയ പ്രസിഡന്റ് എഥനോൾ മിശ്രണം സംബന്ധിച്ച ചോദ്യങ്ങൾക്കു മുന്നിൽ പരുങ്ങി. പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നത് എന്തുകൊണ്ടാണെന്നും ആദ്യം ലക്ഷ്യമിട്ടിരുന്ന 2030-നെക്കാൾ അഞ്ചുവർഷം മുമ്പ് രാജ്യമൊട്ടാകെ നടപ്പാക്കാൻ എന്തിനാണ് ധൃതി കാണിച്ചതെന്നും ചോദിക്കുമ്പോൾ ഉത്തരം സാങ്കേതിക വിശദീകരണങ്ങളായിരുന്നു.
Content Highlights: India mandated E20 ethanol blending nationwide by April 2026., Expansion into E85 fuel began in June 2026 with 48 outlets, targeting 5,000 by 2027., Consumers report significant mileage reduction and engine wear in pre-2023 vehicles., Opposition highlights potential conflicts of interest regarding Gadkari family businesses., Government cites foreign exchange savings and increased farmer income as primary benefits.