തലകീഴായി ഓടും, ഉയർന്ന് പറക്കും; വാഹനലോകത്തെ ഞെട്ടിച്ച് ടെസ്ലയുടെ പുതിയ റോഡ്സ്റ്റർ | Video

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ സ്പോർട്സ് കാർ മോഡലായ റോഡ്സ്റ്ററിന്റെ രണ്ടാം തലമുറ മോഡൽ അവതരിപ്പിച്ചു. കേവലം ഒരു പെർഫോമെൻസ് കാറിനപ്പുറത്തേക്ക് തലകീഴായി ഓടിക്കാനും നിശ്ചിത ഉയരത്തിൽ പറന്ന് പൊങ്ങാനുമുള്ള ശേഷിയുമായാണ് ടെസ്ല റോഡ്സ്റ്റർ ഇത്തവണ എത്തിയിരിക്കുന്നത്. പറക്കുന്ന കാർ എന്ന ആശയവുമായാണ് ടെസ്ല റോഡ്സ്റ്റർ എത്തിയിരിക്കുന്നത്.
അവതരണത്തിന്റെ ഭാഗമായി പ്രത്യേകം രൂപകൽപ്പന ചെയ്ത റാമ്പിലൂടെയാണ് റോഡ്സ്റ്റർ സ്പോർട്സ് കാർ തലകീഴായി ഓടിച്ചത്. അതിനുശേഷം വാഹനം വായുവിൽ ഉയർന്ന് പൊങ്ങുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. ടെസ്ലയുടെ ടെക്സസ് മക്ഗ്രെഗോറിലുള്ള സ്പേസ് എക്സ് കേന്ദ്രത്തിലാണ് റോഡ്സ്റ്റർ എന്ന് ഇലക്ട്രിക് സ്പോർട്സ് കാറിന്റെ രണ്ടാം തലമുറ മോഡൽ പ്രദർശനത്തിന് എത്തിച്ചത്.
Turns out the future does have flying cars pic.twitter.com/6fexPp6SXI
— Elon Musk (@elonmusk) October 16, 2026
ടെസ്ലയുടെ മേധാവിയായ ഇലോൺ മസ്കിന്റെ റോക്കറ്റ് നിർമാണ കമ്പനിയായ സ്പേസ് എക്സിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ടെസ്ല റോഡ്സ്റ്ററിന് തലകീഴായി ഡ്രൈവ് ചെയ്യുന്നതിനും വായുവിൽ ഉയർന്ന് പൊങ്ങുന്നതിനുമുള്ള ശേഷി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഭാവിയിൽ പറക്കുന്ന കാറുകൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു എന്ന കുറിപ്പോടെ മസ്ക് തന്നെയാണ് റോഡ്സ്റ്ററിന്റെ പ്രകടനം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Real life, baby pic.twitter.com/3QEqn18wig
— Tesla (@Tesla) October 16, 2026
സ്പേസ് എക്സ് വികസിപ്പിച്ച കോർഡ് ഗ്യാസ് ത്രസ്റ്ററുകളാണ് ഈ വാഹനത്തിന് മുകളിലേക്ക് ഉയരാനുള്ള കരുത്ത് നൽകുന്നത്. വാഹനത്തിന്റെ അവതരണത്തിനായി പ്രത്യേകം തയാറാക്കിയ സംവിധാനത്തിലാണ് ഈ വാഹനത്തിന് പറക്കാനായത്. എന്നാൽ, ഈ വാഹനത്തിന് പൊതുനിരത്തുകളിൽ ഉയർന്ന് പറക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിന് വാഹനത്തിന്റെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ട്.
റോഡ്സ്റ്റർ എന്ന ഇലക്ട്രിക് സ്പോർട്സ് കാറിന്റെ രണ്ടാം തലമുറ മോഡൽ 2017-ലാണ് പ്രദർശിപ്പിച്ചത്. 2020-ഓടെ ഈ വാഹനത്തിന്റെ വിതരണം ആരംഭിക്കാൻ സാധിക്കുമെന്നും ടെസ്ല ഉറപ്പുനൽകിയിരുന്നു. എന്നാൽ, പല കാരണങ്ങൾ കൊണ്ട് ഈ വാഹനം നിരത്തുകളിൽ എത്തുന്നത് നീണ്ട് പോകുകയായിരുന്നു. കാത്തിരിപ്പ് ഒരു പതിറ്റാണ്ടിനോട് അടുക്കുന്നതിനിടെയാണ് വാഹന ലോകത്തെ പോലും ഞെട്ടിച്ച് റോഡ്സ്റ്ററിന്റെ അവതരണം.
Content Highlights: Tesla unveiled the second-generation Roadster sports car with flying and upside-down driving capabilities., Developed in collaboration with Elon Musk's SpaceX using cold gas thrusters., Public road approval is currently pending due to safety regulations., First teased in 2017, the delayed vehicle has finally made a shocking demonstration.