മെഴ്സിഡീസ് ബെൻസ് ജി.എൽ.സി. ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിച്ചു; വില 78.50 ലക്ഷം

പുണെ: ആഡംബര ഇലക്ട്രിക് എസ്.യു.വി. വിപണിയിൽ പുതിയ മോഡലുമായി മെഴ്സിഡീസ് ബെൻസ്. ജി.എൽ.സി. 400 4-മാറ്റിക് ഇലക്ട്രിക്കിന് 78.50 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുണെയിലെ പ്ലാന്റിൽ നിർമിക്കുന്ന വാഹനത്തിൽ 94 കിലോവാട്ട് ബാറ്ററി പാക്കാണുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ചേർന്ന് 490 ബി.എച്ച്.പി. കരുത്തും 800 എൻ.എം. ടോർക്കും നൽകും.
ഒറ്റ ചാർജിൽ 711 കിലോമീറ്റർവരെ സഞ്ചരിക്കുമെന്നാണ് അവകാശവാദം. 4.3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കും. 39.1 ഇഞ്ച് എം.ബി.യു.എക്സ്. ഹൈപ്പർസ്ക്രീൻ, ബർമസ്റ്റർ ഓഡിയോ, പനോരമിക് സൺറൂഫ്, അഡാസ് തുടങ്ങിയ സവിശേഷതകളുമുണ്ട്. മെഴ്സിഡീസ് ബെൻസ് ഇലക്ട്രിക് പ്ലാറ്റ്ഫോം എംബി.ഇഎ-എം അടിസ്ഥാനമാക്കി പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വാഹനവുമാണിത്.
Content Highlights: Launched in India with an ex-showroom price of Rs 78.50 Lakh., Equipped with a 94 kWh battery pack delivering 490 bhp and 800 Nm torque., Offers an impressive driving range of up to 711 km on a single charge., Features a 39.1-inch MBUX hyperscreen, Burmester audio, panoramic sunroof, and ADAS.