31.59 കിലോമീറ്റര്‍ മൈലേജുമായി മാരുതി ആള്‍ട്ടോ സിഎന്‍ജി; വില 4.32 ലക്ഷം മുതല്‍

മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായ ആള്‍ട്ടോയുടെ സിന്‍എന്‍ജി പതിപ്പ് ഇന്ത്യയിലെത്തി. ആള്‍ട്ടോ എല്‍എക്‌സ്‌ഐ, എല്‍എക്‌സ്‌ഐ(ഒ) എന്നീ രണ്ടുവേരിയന്റുകളിലെത്തുന്ന സിഎന്‍ജി പതിപ്പിന് യഥാക്രമം 4.32 ലക്ഷം രൂപയും 4.36 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ബിഎസ്-6 എന്‍ജിനിലാണ് സിഎന്‍ജി പതിപ്പും ഒരുങ്ങിയിട്ടുള്ളത്. 31.59 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് മാരുതി ഉറപ്പുനല്‍കുന്നത്. മൈലേജിന് പുറമെ, ഉയര്‍ന്ന പ്രകടനം, ശക്തമായ സുരക്ഷ, എന്‍ജിന്‍ ആയുസ്, സുഖയാത്ര എന്നിവയും ഈ വാഹനം ഉറപ്പുനല്‍കുന്നുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 800 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് സിഎന്‍ജി പതിപ്പിനും കരുത്തേകുന്നത്. ഇത് 41 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ആള്‍ട്ടോ 47.3 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
ബിഎസ്-6 എന്‍ജിനിലേക്ക് മാറിയ ആള്‍ട്ടോയുടെ പെട്രോള്‍ പതിപ്പ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ നിരത്തിലെത്തിയിരുന്നു. മൂന്നിലെ ഗ്രില്ലില്‍ ഉള്‍പ്പെടെ വരുത്തിയ മാറ്റങ്ങളുടെയും സുരക്ഷ സന്നാഹങ്ങളുടെയും അകമ്പടിയോടെയാണ് ഈ വാഹനം അവതരിപ്പിച്ചിരുന്നത്.
മാരുതി ആള്‍ട്ടോ നിരയിലെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ വിഎക്‌സ്‌ഐയില്‍ അടുത്തിടെ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം. 3.80 ലക്ഷം രൂപയാണ് ഇതിന്റെ വില.
ഇന്ത്യയിലെ തന്നെ ടോപ്പ് സെല്ലിങ്ങ് വാഹനമാണ് മാരുതിയുടെ ആള്‍ട്ടോ. 2000-ത്തിലാണ് മാരുതി ഈ വാഹനം അവതരിപ്പിക്കുന്നത്. മാരുതി 800 പിന്‍വലിച്ചതിന് പിന്നാലെ ആള്‍ട്ടോ, ആള്‍ട്ടോ 800 എന്ന പേരില്‍ എത്തിയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ആള്‍ട്ടോയുടെ 38 ലക്ഷം യൂണിറ്റാണ് നിരത്തിലെത്തിയിട്ടുള്ളത്.
Content Highlights: Maruti Introduced CNG Engine Alto In India
Content Highlights: