2024-ലെ ഇടി പരീക്ഷകളെ അതിജീവിച്ചവയും തരിപ്പണമായവയും; ⭐ മുതൽ ⭐⭐⭐⭐⭐ വരെ നേടിയ കാറുകൾ

ഒരു പുതിയ കാർ വാങ്ങാൻ ആലോചിക്കുന്നതു മുതൽ പലതരം മുൻഗണനകളാണ് നമ്മുടെ മനസ്സിലേക്ക് വരിക. ആദ്യമൊക്കെ ഇന്ധനക്ഷമതയ്ക്കായിരുന്നു മിക്കവരും മുൻതൂക്കം നൽകിയിരുന്നതെങ്കിൽ പിന്നീടത് ഫീച്ചറുകൾക്കായി. എന്നാൽ ഇപ്പോൾ, മൈലേജ് അൽപം കുറഞ്ഞാലും കുഴപ്പമില്ല അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സുരക്ഷയും വേണമെന്നതാണ് പൊതുവെയുള്ളൊരു ട്രെൻഡ്. അതിനാൽതന്നെ വാഹനനിർമാണ കമ്പനികൾ നിറയെ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
ചില കമ്പനികൾ സുരക്ഷാ പരീക്ഷകളെ അതിജീവിച്ച് മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മറ്റു ചില പ്രമുഖ കമ്പനികൾ അമ്പേ പരാജയപ്പെടാറുമുണ്ട്. പ്രധാന ഇടി പരീക്ഷകളായ ഗ്ലോബൽ എൻ.സി.എ.പിയും ഇന്ത്യയുടെ സ്വന്തം ഇടിപരീക്ഷയായ ഭാരത് ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം (ഭാരത് എൻ.സി.എ.പി) യിലും 2024-ൽ പങ്കെടുത്ത വാഹനങ്ങൾ ഏതെല്ലാമാണെന്നും അവയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്നും നോക്കാം.
Content Highlights: Indian Cars Crash Tested By Global NCAP And Bharat NCAP In 2024