'അനുരാഗക്കടവിൽ' നാടകം കൊച്ചിയുടെ ഹൃദയങ്ങളിലേക്കും

'അനുരാഗക്കടവിൽ' നാടകത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
'അനുരാഗക്കടവിൽ' നാടകത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

കോഴിക്കോട്ടെ ജനങ്ങളുടെ മനംകവർന്ന ടീം ആർട്സ് ചെന്നൈയുടെ ഹിറ്റ് നാടകം 'അനുരാഗക്കടവിൽ' ഇനി കൊച്ചിയിലെ കാഴ്ചക്കാരിലേക്ക്. മെയ് 3 ഞായറാഴ്ച ചവറ കൾച്ചർ സെന്ററിൽ വൈകീട്ട് 6:30-നാണ് പ്രദർശനം. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചപ്പോഴും നാടകം വലിയ പ്രശംസ നേടിയിരുന്നു.

വർധിച്ചുവരുന്ന കുടുംബ ഉത്തരവാദിത്തങ്ങൾക്കിടയിൽ ദാമ്പത്യ ജീവിതത്തിന്റെ സന്തുലിതാവസ്ഥ എപ്രകാരം നിലനിർത്താം എന്നതാണ് നാടകത്തിന്റെ ഇതിവൃത്തം. തമാശയും പ്രണയവും ഇഴചേരുന്ന ഈ നാടകം മുൻ നഗരങ്ങളിലേതുപോലെ കൊച്ചിയിലെ പ്രേക്ഷകരുടെയും മനം കീഴടക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

പി.കെ. സജിത്ത്, എം. ഗോപരാജ് മാധവൻ എന്നിവർ ചേർന്നാണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ആനന്ദ് രാഘവ് രചനയും കെ. ഉദയകുമാർ സംഭാഷണവും നിർവഹിക്കുന്നു. സുബ്രഹ്മണ്യൻ ആണ് സംഗീതം. ഡോ. എ.വി. അനൂപ്, കെ.പി.എ. ലത്തീഫ്, രാജീവ് കെ.കെ., എം.സി. വിനോദ് കുമാർ, അശ്വിൻ ജയപ്രകാശ്, ഷൈലജ ദേവദാസ്, സ്വപ്‌ന നായർ, പുഷ്പ ദിനേഷ്, പാർവതി രാജേഷ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അരങ്ങിലെത്തുന്നത്.

മെഡിമിക്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. എ.വി. അനൂപിന്റെ നേതൃത്വത്തിലാണ് നാടകം സംഘടിപ്പിച്ചിരിക്കുന്നത്. ബിസിനസ് തിരക്കുകൾക്കിടയിലും കല, സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ശ്രദ്ധേയമാണ്. ടീം ആർട്‌സിനു വേണ്ടി കെ.പി.എ. ലത്തീഫ് മേൽനോട്ടം വഹിക്കുന്നു.

Content Highlights: Hit Play 'Anuragakkadavil' to be Staged in Kochi on May 3