വിദ്യാനികേതൻ സംസ്ഥാന കലോത്സവം: കോട്ടയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ കരസ്ഥമാക്കിയ കോട്ടയം ജില്ലാ ടീം ചലച്ചിത്രനടി രശ്മി അനിലില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ ഓവറോള്‍ കരസ്ഥമാക്കിയ കോട്ടയം ജില്ലാ ടീം ചലച്ചിത്രനടി രശ്മി അനിലില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

മാവേലിക്കര: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ 861 പോയിന്റുനേടി കോട്ടയം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കി. 734 പോയിന്റുമായി തൃശ്ശൂർ രണ്ടാമതും 655 പോയിന്റുമായി എറണാകുളം ജില്ല മൂന്നാമതുമെത്തി.

സ്കൂൾതലത്തിൽ 464 പോയിന്റുമായി മാവേലിക്കര വിദ്യാധിരാജ സെൻട്രൽ ആൻഡ് സൈനിക് സ്കൂൾ ഒന്നാമതെത്തി. 378 പോയിന്റുമായി എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതൻ രണ്ടാമതും 362 പോയിന്റുമായി പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാനികേതൻ മൂന്നാമതുമെത്തി.

ഞായറാഴ്ച വൈകീട്ടുനടന്ന സമാപന സമ്മേളനത്തിൽ നടി രശ്മി അനിൽ സമ്മാനദാനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ ജയപ്രകാശ് വല്യത്താൻ അധ്യക്ഷനായി. കലോത്സവ സംയോജക് കെ. കൃഷ്ണൻകുട്ടി വിജയികളെ പ്രഖ്യാപിച്ചു. വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി കെ.ആർ. റെജി സന്ദേശം നൽകി. മാവേലിക്കര നഗരസഭാ കൗൺസിലർ എം. വിനയൻ, വിദ്യാനികേതൻ സംസ്ഥാന സംഘടനാ സെക്രട്ടറി ആർ. അനീഷ്, ജില്ല സെക്രട്ടറി അരുൺ അശോക്, സ്‌കൂൾ മാനേജിങ് ട്രസ്റ്റി എം.എൻ. ശശിധരൻ, പ്രിൻസിപ്പൽ ഡോ.ബി. സന്തോഷ്, സെക്രട്ടറി വി. അനിൽ കുമാർ, ക്ഷേമസമിതി സെക്രട്ടറി എച്ച്. മേഘനാഥ്, മാതൃസമിതി സെക്രട്ടറി ശുഭാ ജ്യോതിസ് എന്നിവർ പ്രസംഗിച്ചു.

മൂന്നു ദിവസങ്ങളിലായി മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിൽ നടന്ന കലോത്സവത്തിൽ സംസ്ഥാനത്തെ 300 വിദ്യാലയങ്ങളിലെ മൂവായിരത്തോളം പ്രതിഭകളാണ് ഒൻപതു വേദികളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.

Content Highlights: Kottayam district bagged the overall championship at the Bharatheeya Vidyanikethan State Kalolsavam held in Mavelikkara with 861 points.