എസ്.എൻ.ഡി.പി. യൂണിയൻ മേഖല സംയുക്ത നേതൃസമ്മേളനം

എസ്.എന്‍.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ മാവേലിക്കര ടൗണ്‍-തഴക്കര മേഖല സംയുക്ത നേതൃസമ്മേളനം യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
എസ്.എന്‍.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ മാവേലിക്കര ടൗണ്‍-തഴക്കര മേഖല സംയുക്ത നേതൃസമ്മേളനം യൂണിയന്‍ കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ മാവേലിക്കര ടൗൺ-തഴക്കര മേഖല സംയുക്ത നേതൃസമ്മേളനം നടത്തി. മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര അധ്യക്ഷനായി. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ്, സജീവ് പ്രായിക്കര, വി. അനിൽകുമാർ, അജി പേരാത്തേരിൽ, എൽ. അമ്പിളി, സുനി ബിജു, നവീൻ വി. നാഥ്, രാജീവ് തെക്കേക്കര, ടി. ഷാനുൽ, അഖിലേഷ് സത്യൻ, ജീവൻ ചാലിശ്ശേരിൽ, ഡി. രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഡിസംബർ ആറിന് തഴക്കര, മാവേലിക്കര ടൗൺ മേഖലകളിൽ സെമിനാറുകൾ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

Content Highlights: The SNDP Yogam Mavelikkara Union held a joint regional leadership conference and decided to organize seminars in December.