മാക്കേക്കടവിൽ വീടിനു തറക്കല്ലിട്ടു

പൂച്ചാക്കൽ: ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഇനിഷ്യേറ്റീവ് പദ്ധതിപ്രകാരം നിർമിക്കുന്ന വീടിന് ഷാനിമോൾ ഉസ്മാൻ തറക്കല്ലിട്ടു. മാക്കേക്കടവ് പൊന്നാശ്ശേരി പരേതനായ സുനിൽകുമാറിന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകുന്നത്.
തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കവിതാ സജീവൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സുരേഷ്കുമാർ, ജോൺ ജോസഫ്, രതി നാരായണൻ, കെ.പി. ജോബിച്ചൻ, കെ. ശശികല, ബ്ലോക്ക് പഞ്ചായത്തംഗം പി. ബിജു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ടി. രാധാകൃഷ്ണൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ടി.കെ. പ്രതുലചന്ദ്രൻ, എം.ആർ. രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: Shanimol Usman laid the foundation stone for a new house constructed under the Kaithang initiative at Makkekadavu.