നവീകരിച്ച മഹാദേവക്ഷേത്ര സമർപ്പണവും സാംസ്‌കാരിക സമ്മേളനവും

വനവാതുക്കര ശ്രീമഹാദേവ ക്ഷേത്രത്തിന്റെ നവീകരണ സമര്‍പ്പണവും ഉപദേവതാ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും സജി ചെറിയാന്‍ എം .എല്‍ .എ. ഉദ്ഘാടനം ചെയ്യുന്നു.
വനവാതുക്കര ശ്രീമഹാദേവ ക്ഷേത്രത്തിന്റെ നവീകരണ സമര്‍പ്പണവും ഉപദേവതാ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനവും സജി ചെറിയാന്‍ എം .എല്‍ .എ. ഉദ്ഘാടനം ചെയ്യുന്നു.

തിരുവൻവണ്ടൂർ: വനവാതുക്കര മഹാദേവ ധർമശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച മഹാദേവ ക്ഷേത്രത്തിന്റെ സമർപ്പണവും സാംസ്കാരിക സമ്മേളനവും നടത്തി. സമ്മേളനം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളെല്ലാംതന്നെ ഒരുനാടിന്റെ ഹൃദയസ്പന്ദനങ്ങളെ അളക്കുന്ന അളവുകോലുകളാണ്. അത് നമ്മുടെ നാടിന്റെ ആത്മാവാണ്. പ്രത്യേകമായ എന്തെങ്കിലും ഒരു വികാര വിചാരങ്ങളുടെ അടിസ്ഥാനത്തിലല്ല നമ്മൾ അവിടെയെത്തുന്നത്. നമ്മുടെ ഹൃദയത്തെ അവിടെ സമർപ്പിക്കുക എന്നതിന്റെ ഭാഗമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച തുടങ്ങിയ പൂജകൾ ഞായറാഴ്ച സമാപിച്ചു. ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഈ ക്ഷേത്രം പുതുക്കിപ്പണിതത്. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ക്ഷേത്ര സമർപ്പണം നിർവഹിച്ചു.

എൻ.എസ്‌.​എസ്. യൂണിയൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ അധ്യക്ഷനായി. ചടങ്ങിൽ പ്രൊഫ. സരിതാ അയ്യർ മുഖ്യപ്രഭാഷണം നടത്തി. വാർഡംഗങ്ങളായ കെ.കെ.എസ്. കുറുപ്പ് ,എം.കെ. ലിനു, എൻ.എസ്.എസ്‌. യൂണിയൻ സെക്രട്ടറി എം.ജി. അശോക് കുമാർ, കരയോഗം പ്രസിഡന്റ് മോഹനൻ വല്യവീട്ടിൽ, സെക്രട്ടറി മോഹനൻപിള്ള, കരിമുളയ്ക്കൽ അജയകുമാർ, രഘുനാഥൻ നായർ, രാധാകൃഷ്ണപിള്ള, സംതൃപ്തി വി. നായർ, രാജലക്ഷ്മി, സുജാത ദേവി. എന്നിവർ പ്രസംഗിച്ചു ചടങ്ങിൽ വൈദേഹി സുരേഷിന്റെ സോപാന സംഗീതവും ക്ഷേത്രശില്പികളെ ആദരിക്കലും നടത്തി.

Content Highlights: The renovated Mahadeva temple at Vanavathukkara was dedicated and a cultural meet inaugurated by MLA Saji Cherian was held in Thiruvanvandoor.