പന്ത്രണ്ടു വിളക്കുത്സവം നടത്തി

ആലാ ഉമ്മാത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ പന്ത്രണ്ടുവിളക്കുത്സവത്തോടനുബന്ധിച്ച് നടന്ന ദീപക്കാഴ്ച
ആലാ ഉമ്മാത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ പന്ത്രണ്ടുവിളക്കുത്സവത്തോടനുബന്ധിച്ച് നടന്ന ദീപക്കാഴ്ച

ആലാ: ഉമ്മാത്തിൽ മഹാദേവക്ഷേത്രത്തിൽ മണ്ഡലചിറപ്പ് ഉത്സത്തോടുനുബന്ധിച്ച് അഖില ഭാരത അയ്യപ്പ സേവാ സംഘം പന്ത്രണ്ട് വിളക്ക് ഉത്സവം നടത്തി. പ്രത്യേക പൂജകളും ഭാഗവതപാരായണം, സ്വാമിക്കഞ്ഞി, ദീപക്കാഴ്ച, ശരണജപം എന്നിവയുണ്ടായിരുന്നു. അയ്യപ്പ സേവാ സംഘം ഭാരവാഹികളായ അഡ്വ. കെ. സന്തോഷ് കുമാർ, എം.കെ. പ്രവീൺ ആലാ, ബിൻസി പൊടിയൻ, ഭാസ്‌കരൻ, അജിത് കൈരളി, ഷീല, സരോജം എന്നിവർ നേതൃത്വം നൽകി.

Content Highlights: The Pantheerandu Vilakku festival was celebrated under the aegis of Akhila Bharatha Ayyappa Seva Sangham at Ummathil Mahadeva Temple in Ala.