ചിറ്റാറ്റുവേലി പാടശേഖരത്തിൽ വിത ഉത്സവം

പുലിയൂർ: പുലിയൂർ പഞ്ചായത്തിൽ രണ്ടും മൂന്നും വാർഡുകളിലായി വ്യാപിച്ച് കിടക്കുന്ന ചിറ്റാറ്റുവേലി പാടശേഖരത്തിൽ വിത ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രതി സുഭാഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ രമ്യാ പ്രമോദ്, റേച്ചൽ, പാടശേഖര സമിതി പ്രസിഡന്റ് ജോർജ് ഐസക്, സെക്രട്ടറി പി.കെ. മനോഹരൻ, കൺവീനർ ജേക്കബ് എബ്രഹാം, സുരേഷ് മങ്കുഴിച്ചാൽ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു
Content Highlights: A paddy sowing festival was held at Chittattuveli field in Puliyoor panchayat, inaugurated by Panchayat President Rathi Subhash.