നാഷണൽ സർവീസ് സ്‌കീമിന്റെ പൗരനേത്രം പദ്ധതി തുടങ്ങി

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'പൗരനേത്രം' പദ്ധതിയുടെ തുറവൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റൈന തോമസ് നിര്‍വഹിക്കുന്നു
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'പൗരനേത്രം' പദ്ധതിയുടെ തുറവൂര്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റൈന തോമസ് നിര്‍വഹിക്കുന്നു

പൂച്ചാക്കൽ: ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ‘പൗരനേത്രം’ പദ്ധതിയുടെ തുറവൂർ ക്ലസ്റ്റർതല ഉദ്ഘാടനം പാണാവള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ ഡോ. റൈനാ തോമസ് ഉദ്ഘാടനം ചെയ്തു.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തുറവൂർ ക്ലസ്റ്റർ കൺവീനർ ഡോ. പി.ആർ. ജിതിൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്‌ഠേശ്വരം എസ്.എൻ.എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരായ ഷാലിന, സോണിയാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: The National Service Scheme launched the Pauranethram project at Panavally Family Health Centre to spread awareness about constitutional rights.