പോഷകത്തോട്ടം കിറ്റുകളുടെ വിതരണം നടത്തി

മുളക്കുഴ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പോഷകത്തോട്ടം കിറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സജിത മനു നിര്‍വഹിക്കുന്നു
മുളക്കുഴ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പോഷകത്തോട്ടം കിറ്റുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സജിത മനു നിര്‍വഹിക്കുന്നു

മുളക്കുഴ: മുളക്കുഴ പഞ്ചായത്തിലെ 100 കർഷകർക്ക് പോഷകത്തോട്ടം കിറ്റുകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി ഉത്പാദന യത്‌നത്തിന്റെ ഭാഗമായി ഓരോ വീട്ടിലും പോഷകത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പച്ചക്കറിത്തൈകൾ, കുമ്മായം, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കുമിൾനാശിനികൾ, മുരിങ്ങ, അഗത്തിച്ചീര എന്നിവ ഉൾപ്പെടുന്നതാണ് കിറ്റ്. വിതരണോദ്ഘാടനം മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മനു നിർവഹിച്ചു.

വൈസ് പ്രസിഡന്റ് രമണിക സന്തോഷ്, സ്ഥിരം സമിതിയധ്യക്ഷരായ പുഷ്പ വർഗീസ്, ലീലാമ്മ ജോസ്, അംഗങ്ങളായ അനീഷ് മുളക്കുഴ, സുജിത്ത് ബാബു, ടൈറ്റസ്, മറിയാമ്മ റെനി, കൃഷി ഓഫീസർ യു.എസ്. രേവതി, കൃഷി അസിസ്റ്റന്റുമാരായ കെ.എസ്. രതീഷ്, എം.ജെ. അൻവർ, പി. ഇന്ദു തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Nutrition garden kits distributed to 100 farmers at subsidized rates in Mulakuzha panchayat under the comprehensive vegetable production project.