പ്രവൃത്തിപരിചയമേള: വിജയികളെ അനുമോദിച്ചു

ചെട്ടികുളങ്ങര : ജില്ല പ്രവൃത്തിപരിചയ മേളയിൽ 147 പോയിന്റോടെ ചാമ്പ്യൻമാരായ ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളെ സ്‌കൂൾ മാനേജ്മെൻറും പി.ടി.എ.യും ചേർന്ന് അനുമോദിച്ചു. ഈ സ്‌കൂളിലെ നാലു വിദ്യാർഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യതയും നേടി.

അധ്യാപിക എസ്. സൂര്യയുടെ നേതൃത്വത്തിലാണ് കുട്ടികളെ

പരിശീലിപ്പിച്ചത്. യോഗത്തിൽ മാനേജർ കെ.പി. ശശികലാദേവി, പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു തുടങ്ങിയവർ സംസാരിച്ചു.