എള്ളുകൃഷി വ്യാപനത്തിനു നടപടിയെടുക്കും -എം. ലിജു

കറ്റാനം : ഓണാട്ടുകരയുടെ തനതുകൃഷിയായ എള്ളുകൃഷി വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി തയ്യാറാക്കി കൃഷിവകുപ്പിനു നൽകുമെന്ന് മന്ത്രി എം. ലിജു പറഞ്ഞു. ഭൗമസൂചികാപദവി നേടിയ ഓണാട്ടുകര എള്ളിന് വേണ്ടത്ര പരിഗണന നൽകാതെ അവഗണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പരിഹാരത്തിനായി താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എള്ളുകൃഷിയിൽനിന്നു ഭൂരിപക്ഷം കർഷകരുമകന്നിട്ടും ഒരുവർഷംപോലും മുടങ്ങാതെ എള്ളുകൃഷി ചെയ്യുന്ന ഭരണിക്കാവ് പഞ്ചായത്തിലെ ചേലക്കാട്ട് രാധാകൃഷ്ണന്റെ കൃഷിയിടം സന്ദർശിക്കുകയായിരുന്നു മന്ത്രി. രണ്ടേക്കറോളം സ്ഥലത്താണ് രാധാകൃഷ്ണൻ ഇക്കുറി കൃഷിചെയ്തത്. ശരാശരി 140 കിലോ എള്ള് ഒരേക്കറിൽനിന്നു ലഭിക്കും.