ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം

കായംകുളം : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത്മുരളി അധ്യക്ഷത വഹിച്ചു.

കെ. ഗോപിനാഥൻ, ഇ. സമീർ, എൻ. രവി, എ. ത്രിവിക്രമൻ തമ്പി, വേലഞ്ചിറസുകുമാരൻ, എസ്. രാജേന്ദ്രൻ, എ.എം. കബീർ, എ.പി. ഷാജഹാൻ, ശ്രീജിത്ത് പത്തിയൂർ എന്നിവർ പ്രസംഗിച്ചു.

കായംകുളം : കോൺഗ്രസ് കൃഷ്ണപുരം നോർത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം കെ.പി.സി.സി. സെക്രട്ടറി എൻ. രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നാസർ അധ്യക്ഷ വഹിച്ചു. ചിറപ്പുറത്ത്മുരളി, തണ്ടുളത്ത്മുരളി, വയലിൽസന്തോഷ്, ശ്രീഹരി കോട്ടിരേത്ത്, അജിഗണേഷ്, വസന്തൻ, രാധാമണിരാജൻ, ആസാദ്, ആര്യബോബൻ, ശിവലാൽ എന്നിവർ പ്രസംഗിച്ചു.

കായംകുളം : കോൺഗ്രസ് നഗരസഭ 41- ാം വാർഡ് കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം നോർത്ത് ബ്ലോക്ക് വൈസ്‌ പ്രസിഡന്റ് സന്തോഷ് വെളുത്തെടുത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സനന്ത്‌രാജൻ ബാബു അധ്യക്ഷത വഹിച്ചു. ഫൈസൽ ഓണംപള്ളി, രാധാമണി ശശി, ലൈല, ഷുക്കൂർ, ഹുസൈൻ എന്നിവർ പ്രസംഗിച്ചു.

കായംകുളം : നഗരസഭ 40- ാം വാർഡ് കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം ഡി.സി.സി. അംഗം പനയ്ക്കൽ ദേവരാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് കമ്മിറ്റി പ്രസിഡന്റ് നാസർ പടനിലം അധ്യക്ഷത വഹിച്ചു. ഷെഫിവാലയ്യത്ത്, കുഞ്ഞുമോൻ പടിഞ്ഞാറ്‌വീട്ടിൽ, മോഹനൻ കളിയ്ക്കൽ, ജബ്ബാർ, ശൈലജമോഹൻ, സിന്ദുസരസൻ എന്നിവർ പ്രസംഗിച്ചു.

ഹരിപ്പാട് : ഇന്ദിരാഗാന്ധിയുടെ 43-ാം രക്തസാക്ഷിത്വവാർഷികവും സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ 151-ാം ജന്മവാഷികവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 83-ാം ജന്മവാർഷികവും നഗരസഭയിലെ കേരള മുനിസിപ്പൽ ആൻഡ്‌ കോർപ്പറേഷൻ കണ്ടിൻജെന്റ് എംപ്ലോയീസ് കോൺഗ്രസ് ആചരിച്ചു. നഗരസഭാ അധ്യക്ഷ വൃന്ദ എസ്. കുമാർ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് എം.ബി. അനിൽമിത്ര അധ്യക്ഷതവഹിച്ചു. നഗരസഭാംഗങ്ങളായ മിനി സാറാമ്മ, വിജയമ്മ പുന്നൂർമഠം, കാട്ടിൽ സത്താർ, വിഷ്ണു ആർ. ഹരിപ്പാട്, ഷമീർ മുഹമ്മദ്, ശ്രീകുമാർ, മോഹൻകുമാർ, അനീഷ്, ഷാജി ഉസ്മാൻ, വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

ഹരിപ്പാട് : വെട്ടുവേനി മണ്ണൂർ സ്‌കൂളിനു സമീപം കോൺഗ്രസ് 97, 101 ബൂത്ത് കമ്മിറ്റികൾ ചേർന്ന് ഇന്ദിരാഗാന്ധി അനുസ്മരണം നടത്തി. നഗരസഭാധ്യക്ഷ വൃന്ദ എസ്. കുമാർ ഉദ്ഘാടനം ചെയ്തു.

മുതുകുളം : മുതുകുളം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വദിനമാചരിച്ചു. ഡി.സി.സി. ജന. സെക്രട്ടറി എം.ബി. സജി ഉദ്ഘാടനം ചെയ്തു. പുഷ്പൻ കണ്ണമ്പള്ളി അധ്യക്ഷനായി.ബി.എസ്. സുജിത്ത് ലാൽ, സുനിൽ മുതുകുളം, സുനിൽ സൂര്യമംഗലം, കെ. ഷാജീവൻ, ആർ. സുരേന്ദ്രലാൽ, വി. ബാബുക്കുട്ടൻ, ഷീജാ സുനിൽ, കെ.എസ്. അജിത്ത് കുമാർ, ആശാ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി. അംഗം ബി. വേണുപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. പി.എസ്. ശ്രീശാന്ത് അധ്യക്ഷനായി.പ്രൊഫ.എം. മധുസൂദനൻ, രവിപുരത്ത് രവീന്ദ്രൻ, ആർ. രാജഗോപാൽ, പ്രകാശ് ആലക്കോട്ട്, ജെ. ദാസൻ, രാജേഷ് കോട്ടാളിത്തറ, രശ്മി, സുജാത എന്നിവർ സംസാരിച്ചു.മുതുകുളം 150-ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. രഘു അധ്യക്ഷനായി.അയ്യപ്പൻ കിഴക്കേവീട്, ലക്ഷ്മി ഉണ്ണി, ഗോപാലകൃഷ്ണൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചുചിങ്ങോലി : ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം ഡി.സി.സി. ജന. സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എ. കലാം അധ്യക്ഷനായി.പി. സുകുമാരൻ, എച്ച്. നിയാസ്, അനീഷ് എസ്. ചേപ്പാട്, ജി. നാരായണപിള്ള, സുബി സുധാകരൻ, തുളസീധരൻ, കൃഷ്ണപ്രസാദ്, സദാനന്ദൻ, ഷീജാ റഷീദ്, ആർ. ബിനുരാജ്, ജി. സജിനി, മിനി ശ്രീജേഷ് തുടങ്ങിയവർ സംസാരിച്ചു.