റോട്ടറി ക്ലബ്ബ് പുരസ്‌കാരവിതരണം

ഹരിപ്പാട് : മൂന്ന് മികച്ച അധ്യാപകരെ ഹരിപ്പാട് റോട്ടറി ക്ലബ്ബ് ആദരിച്ചു. റോട്ടറി ക്ലബ്ബിന്റെ വിദ്യാഭ്യാസ-സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഹ്യൂമാനിറ്റി മിഷന്റെ നേഷൻ ബിൽഡർ അവാർഡ് നൽകി ആദരിച്ചത്. റോട്ടറി കുടുംബസംഗമത്തിലായിരുന്നു ഇത്.

വെള്ളംകുളങ്ങര യു.പി. സ്‌കൂളിലെ വി. രാജനീഷ്, നങ്ങ്യാർകുളങ്ങര ബി.ബി.എച്ച്.എസിലെ സിസ്റ്റർ സെലീന, വലിയഴീക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ യു. പ്രീജ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.

റോട്ടറി ക്ലബ്ബ് ഓഫ് പ്രസിഡന്റ് ജോഷിമോൻ ജോസഫ് അധ്യക്ഷനായി. സർവീസ് പ്രോജക്ട് ചെയർമാൻ പ്രൊഫ. കെ. ശബരിനാഥ് പദ്ധതികളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു.

അസി. ഗവർണർ പ്രൊഫ. സി.എം. ലോഹിതൻ, പ്രൊഫ. ആർ. അജിത്, പ്രൊഫ. വി.കെ. ബാബു, സുനിൽദേവദാസ് എന്നിവർ സർട്ടിഫിക്കറ്റു വിതരണം ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് ജോഷി മോൻ ജോസഫ്, സെക്രട്ടറി സമീർ മോഹൻ, ഖജാൻജി പി.ആർ. ശ്രീറാം എന്നിവർ അധ്യാപകരെ പൊന്നാടയണിയിച്ചു.