എൻ.എസ്.എസ്. പതാകാദിനം ആചരിച്ചു

ചെങ്ങന്നൂർ : നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപനദിനാചരണത്തിന്റെ സ്മരണ പുതുക്കി ചെങ്ങന്നൂർ എൻ.എസ്.എസ്. താലൂക്ക് യൂണിയനിൽ പതാകാ ദിനാചരണം നടത്തി. ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ മന്ദിരത്തിൽ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ ആർ. അജിത് കുമാർ പതാക ഉയർത്തി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുണിയൻ സെക്രട്ടറി എം.ജി. അശോക് കുമാർ, യൂണിയൻ ഭരണസമിതിയംഗങ്ങളായ കൃഷ്ണകുമാർ കൃഷ്ണവേണി, ഉളനാട് ഹരികുമാർ, ടി.എസ്. സുരേഷ് ബാബു, എം.ജി. ദേവകുമാർ, ജി. പ്രദീപ്, കെ. രാധാകൃഷ്ണൻനായർ, പി.ബി. അഭിലാഷ് കുമാർ, എസ്.വി. പ്രസാദ്, രഞ്ജിത്ത് വി. കുറുപ്പ്, ശശിധരൻനായർ, പ്രതിനിധിസഭാംഗങ്ങളായ പി.എൻ. സുകുമാരപ്പണിക്കർ, ഡി. നാഗേഷ് കുമാർ, യുണിയൻ ഇൻസ്പെക്ടർ വി. ഹരികൃഷ്ണൻ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സുമാ സുധാകരൻ, സെക്രട്ടറി ബിനു ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. യുണിയൻ പരിധിയിലെ 108 കരയോഗങ്ങളിലും പതാകാദിനാചരണമുണ്ടായിരുന്നു.

ചെങ്ങന്നൂർ : മുണ്ടൻകാവ് 1725-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ പ്രസിഡന്റ് ബി.കെ. പദ്മകുമാർ പതാക ഉയർത്തി. തുടർന്ന്, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി മധുസൂദനൻ ജി. സോപാനം, ഖജാൻജി പി.എം. നന്ദകുമാർ, വൈസ് പ്രസിഡന്റ് ഹരികുമാർ തിരമത്ത് ഹരിമുരളി,ജോയിന്റ് സെക്രട്ടറി അജിത് കുമാർ കൊച്ചുമഠം, എസ്.വി. പ്രസാദ്, തിരമത്ത് ശ്രീലക്ഷ്മി, അഡ്വ. പരമേശ്വരപ്രസാദ് കൊച്ചുമഠം, വത്സല കുഞ്ഞമ്മ, ബിനു ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

പുലിയൂർ : തൃപ്പുലിയൂർ ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ്‌. കരയോഗ മന്ദിരത്തിൽ പ്രസിഡന്റ് അഡ്വ.ഡി. നാഗേഷ് കുമാർ പതാക ഉയർത്തി. കരയോഗം സെക്രട്ടറി പി.കെ. പുരുഷോത്തമൻപിള്ള, ജോ. സെക്രട്ടറി തൃപ്പാദം വിജയൻപിള്ള, വൈസ് പ്രസിഡന്റ് സി.പി. ജയകുമാർ, ട്രഷറർ ടി.എൻ. രാജഗോപാൽ, മോഹൻ സി. നായർ, വി.കെ. ഗോപാലകൃഷ്ണപ്പണിക്കർ, എം.എൻ. ശശിധരൻനായർ, ഹരികുമാർ പുളിയക്കാട്ടിൽ, വി.ആർ. ഗോപിനാഥക്കാർണവർ, ടി.കെ. ഉണ്ണിക്കൃഷ്ണപിള്ള, ടി.എൻ. മുരളീധരൻപിള്ള, സി.കെ. രാധാകൃഷ്ണൻനായർ, പ്രസന്നാ മോഹൻ, രമണി എസ്. പിള്ള, സ്മിതാ രാജേഷ്, ശ്രീജാ പത്മകുമാർ, സതി ആർ. നാഥ് എന്നിവർ പങ്കെടുത്തു.

​മുളക്കുഴ : 141-ാം നമ്പർ ശ്രീവിലാസം എൻ.എസ്‌.എസ്. കരയോഗത്തിൽ കരയോഗം പ്രസിഡന്റ് അനീഷ് മുളക്കുഴ പതാക ഉയർത്തി. സെക്രട്ടറി സുബാഷ് ടി. നായർ, യൂണിയൻ പ്രതിനിധി അഡ്വ. വേണു മുളക്കുഴ, കൃഷ്ണകുമാർ, കമലമ്മ, പി.സി. ശ്രീകുമാരി, പി.പി. സുരേഷ്, വേണുഗോപാൽ, വിജയചന്ദ്രൻനായർ, ഇ.ടി. ജയകുമാർ, ഗീതാകുമാരി, ശശിധരൻനായർ, ഗീതാ ചന്ദ്രൻ, മിജി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

കല്ലിശ്ശേരി : ഉമയാറ്റുകര 2154-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ കരയോഗം പ്രസിഡന്റ് അജി ആർ. നായർ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് രാധാകൃഷ്ണപിള്ള അധ്യക്ഷനായി. സെക്രട്ടറി പി.എം. ജയകുമാർ, അജിത്ത് കുമാർ, ഗണേഷ് കുമാർ, പുഷ്പാ ഗണേഷ് എന്നിവർ പ്രസംഗിച്ചു.

ആലാ : ആലാ തെക്ക് 2577-ാo നമ്പർ ഭഗവതിവിലാസം എൻ.എസ്.എസ്. കരയോഗത്തിൽ പതാകാദിനമാചരിച്ചു. കരയോഗം പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ പതാക ഉയർത്തി. തുടർന്ന് എൻ.എസ്.എസ്. പ്രതിജ്ഞ പുതുക്കി.

ചെറിയനാട് : ചെറിയനാട് 195-ാം നമ്പർ അത്തിമൺചേരി ഷണ്മുഖവിലാസം എൻ.എസ്.എസ്. കരയോഗം പതാകാദിനമാചരിച്ചു. പ്രസിഡന്റ് സോമനാഥക്കുറുപ്പ് പതാക ഉയർത്തി. സെക്രട്ടറി മുരളീധരൻനായർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പുഷ്പാർച്ചന, നാമജപം എന്നിവ നടത്തി.

മാമ്പ്ര പടിഞ്ഞാറ് 2840-ാം നമ്പർ പത്മനാഭവിലാസം എൻ.എസ്.എസ്. കരയോഗത്തിൽ പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് പതാക ഉയർത്തി. സെക്രട്ടറി എം.എൻ. ശിവൻപിള്ള പ്രതിജ്ഞ ചൊല്ലി. ടി. വിജയൻപിള്ള, മനോഹരൻപിള്ള, കെ.വി. മധുസൂദനൻപിള്ള, സജീവ്, ഗോപാലകൃഷ്ണപ്പണിക്കർ എന്നിവർ പ്രസംഗിച്ചു.