കുടുംബശ്രീ മിഷൻ ജില്ല തല ബാല പാർലമെന്റ്

കുടുംബശ്രീ ജില്ല മിഷന്‍ സംഘടിപ്പിച്ച ജില്ല തല ബാലപാര്‍ലമെന്റ് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
കുടുംബശ്രീ ജില്ല മിഷന്‍ സംഘടിപ്പിച്ച ജില്ല തല ബാലപാര്‍ലമെന്റ് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ കുട്ടികളുടെ ജില്ല തല ബാലപാർലമെന്റ് സംഘടിപ്പിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ. ബാല പാർലമെന്റ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ ചെയർപേഴ്‌സൺ ലളിത രവീന്ദ്രനാഥ് അധ്യക്ഷയായി.

സി.ഡി.എസ്. ചെയർപേഴ്‌സൺമാരായ ശ്രീലേഖ ശാന്തകുമാർ, സജിത ഉദയൻ എന്നിവർ സംസാരിച്ചു. ജില്ല തല ബാലപാർലമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 11 ബാലസഭ കുട്ടികൾ ഡിസംബറിൽ നടക്കുന്ന സംസ്ഥാന ബാല പാർലമെന്റിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും.

Content Highlights: The Kudumbashree district level Bala Parliament was held in Mavelikkara and inaugurated by M. S. Arunkumar MLA.