എൻ.എസ്.എസ്. കരയോഗം വനിത -ബാലസംഗമം നടത്തി

കടക്കരപള്ളി തെക്കുംഭാഗം എൻ.എസ്.എസ് കരയോഗം സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടന്ന
വനിത -ബാലസംഗമം  താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറി ആശ സന്തോഷ് ഉദ്ഘാടനം  ചെയ്യുന്നു
കടക്കരപള്ളി തെക്കുംഭാഗം എൻ.എസ്.എസ് കരയോഗം സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടന്ന വനിത -ബാലസംഗമം താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറി ആശ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : കടക്കരപള്ളി തെക്കുംഭാഗം എൻ.എസ്.എസ്. കരയോഗം സപ്തതിയാഘോഷത്തിന്റെ ഭാഗമായി വനിത -ബാലസംഗമം നടത്തി. പടിഞ്ഞാറെ കൊട്ടാരം ദേവസ്വം ഹാളിൽ നടന്ന സംഗമം താലൂക്ക് വനിതാ യൂണിയൻ സെക്രട്ടറി ആശ സന്തോഷ് ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം വനിതാസമാജം പ്രസിഡന്റ് ഗീതകുമാരി അധ്യക്ഷയായി. നിത്യജീവിതത്തിൽ ആധ്യാത്മിക പ്രസക്തി എന്ന വിഷയത്തിൽ ആലപ്പുഴ സെയ്ന്റ് ജോസഫ്സ് കോളേജ് റിട്ട. പ്രൊഫസർ ഡോ. കെ.വി. സരസ്വതി ക്ലാസ് നയിച്ചു. കരയോഗം പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻനായർ, വനിതാസമാജം സെക്രട്ടറി നീതുരജേഷ്, വിനിത ശ്രീകുമാർ, ബാലസമാജം സെക്രട്ടറി അച്ചുതഹരി, ഡി. ചന്ദ്രൻ, ജി. മോഹനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും നടന്നു.

Content Highlights: Kadakkarappally Thekkumbhagam NSS Karayogam organized a women and children's meet as part of its platinum jubilee celebrations.